Image

ഫ്രണ്ട്‌സ്‌ അവാര്‍ഡ്‌ യൂസഫലിക്കും നൂറുദ്ദീനും നല്‍കി

Published on 12 May, 2012
ഫ്രണ്ട്‌സ്‌ അവാര്‍ഡ്‌ യൂസഫലിക്കും നൂറുദ്ദീനും നല്‍കി
അബുദാബി: ഫ്രണ്ട്‌സ്‌ എഡിഎംഎസ്‌ ചിറയിന്‍കീഴ്‌ അന്‍സാറിന്റെ സ്‌മരണക്കായി ഏര്‍പ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ വ്യവസായി എം.എ. യൂസഫലിക്കും എന്‍ഡോവ്‌മെന്റ്‌ അല്‍ഫാ പെയിന്‍ ക്ലീനിക്ക്‌ ചെയര്‍മാന്‍ കെ.എം.നൂറുദ്ദീനും സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ സമ്മാനിച്ചു. ഇന്ത്യയും അറബ്‌ രാജ്യങ്ങളും തമ്മില്‍ പുരാതനകാലത്തു തുടങ്ങിയ സുദൃഢമായ വ്യാപാരബന്ധവും നയപരമായ ഐക്യവും ആധുനിക കാലത്തും സുഗമമായി തുടരുകയാണെന്നു സ്‌പീക്കര്‍ പറഞ്ഞു. അറബ്‌ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ വ്യവസായിയായ യൂസഫലിയുടെ പങ്ക്‌ വളരെ വലുതാണ്‌. സ്‌മാര്‍ട്‌ സിറ്റി യാഥാര്‍ഥ്യമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക്‌ മലയാളികള്‍ എന്നും ഓര്‍മിക്കേണ്ടതാണ്‌.

മലയാളികള്‍ക്കു വിദേശത്ത്‌ തൊഴില്‍ നല്‍കുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്ന വ്യക്‌തി എന്ന നിലയിലും യൂസഫലിയുടെ സേവനം മഹത്തരമാണെന്നും പറഞ്ഞു. ജീവകാരുണ്യ രംഗത്ത്‌ ഏറ്റവും വിദഗ്‌ധമായ സാമൂഹിക സേവനമാണു നൂറുദ്ദീന്‍ നിര്‍വഹിക്കുന്നതെന്നും അശരണര്‍ക്കും നിരാലംബര്‍ക്കും സാന്ത്വനം നല്‍കുന്നതില്‍ തൃശൂരിലെ അല്‍ഫാ പാലിയേറ്റീവ്‌ കെയര്‍ എന്ന സ്‌ഥാപനം പ്രധാന പങ്കു വഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രണ്ട്‌സ്‌ എഡി എംഎസ്‌ പ്രസിഡന്റ്‌ ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ സ്‌ഥാനപതി എം.കെ. ലോകേഷ്‌,പാലോട്‌ രവി എംഎല്‍എ, അബുദാബി ഐഎസി പ്രസിഡന്റ്‌ തോമസ്‌ജോണ്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ.ബി. മുരളി, ഇന്ത്യന്‍ സ്‌ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി.ബാവഹാജി, മലയാളി സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌ക്കര്‍, വൈ.സുധീര്‍കുമാര്‍ഷെട്ടി, അവാര്‍ഡ്‌ നിര്‍ണയ സമിതി അംഗം കണിയാംപുരം സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടിഎം. സലീം, ബാബു വടകര, ഐഷ സക്കീര്‍, കല്യാണ്‍ കൃഷ്‌ണന്‍, ജയരാജന്‍, ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫ്രണ്ട്‌സ്‌ അവാര്‍ഡ്‌ യൂസഫലിക്കും നൂറുദ്ദീനും നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക