Image

എയര്‍ അറേബ്യ വിമാനത്തില്‍ മരിച്ച യാത്രക്കാരന്റെ സംസ്‌കാരം നടത്തി

Published on 12 May, 2012
എയര്‍ അറേബ്യ വിമാനത്തില്‍ മരിച്ച യാത്രക്കാരന്റെ സംസ്‌കാരം നടത്തി
തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുല്ലൂര്‍തോട്ടം ശ്രീജുജിത്‌ നിലയത്തില്‍ ശ്രീകണ്‌ഠന്‍ (61) ആണു മരിച്ചത്‌. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.

വിമാന ജീവനക്കാര്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്നു സിഐഎസ്‌എഫ്‌, വലിയതുറ പൊലീസ്‌ എന്നിവരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശ്രീകണ്‌ഠന്‍ 30 വര്‍ഷമായി റാസല്‍ഖൈമയിലെ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. വനജയാണു ഭാര്യ. മക്കള്‍: പ്രജിത്‌ രാജ്‌, പ്രീജ രാജ്‌. മരുമകള്‍: ഗീതാ രാജ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക