Image

ദുബായ് കെഎംസിസിയില്‍ രക്തസാക്ഷിദിനാചരണം നവംബര്‍ 30 ന്

Published on 29 November, 2019
ദുബായ് കെഎംസിസിയില്‍ രക്തസാക്ഷിദിനാചരണം നവംബര്‍ 30 ന്

ദുബായ്: രാഷ്ട്രത്തിനുവേണ്ടി ജീവ ത്യാഗം ചെയ്ത ഇമാറാത്തി രക്ത സാക്ഷികളെ അനുസ്മരിച്ചുകൊണ്ട് നവംബര്‍ 30നു (ശനി) വൈകുന്നേരം 6 ന് ദുബായ് കെഎംസിസി ഹാളില്‍ രക്ത സാക്ഷി ദിനം ആചരിക്കുന്നു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശാനുസരണം 2015 മുതല്‍ എല്ലാ എമിറേറ്റുകളിലും വിവിധ പരിപാടികളോടെ അനുസ്മരണ പരിപാടികള്‍ നടന്നു വരുന്നു.യുഎഇക്ക് അകത്തും പുറത്തും സൈനിക സേവനത്തിനിടയിലും ജീവന്‍ രക്ഷാ പ്രവര്‍ത്തന വേളയിലും മറ്റും ജീവ ത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ സ്മരണ പുതുക്കിക്കൊണ്ടാണ് നവംബര്‍ 30 നു രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

ഇരുനൂറിലേറെ രാജ്യങ്ങില്‍നിന്നുള്ള പൗരന്മാര്‍ സഹോദര്യത്തോടെയും സഹിഷ്ണുതയോടെയും വസിക്കുന്ന രാജ്യത്തോടുള്ള കൂറും ഐക്യ ദാര്‍ഢ്യവും പ്രകടിപ്പിച്ചു കൊണ്ടാണ് ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസി എല്ലാ വര്‍ഷവും പരിപാടിയുടെ ഭാഗമാകുന്നത്. അറബ് പ്രമുഖരടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ കെ.എം.സി.സി ഓഫീസില്‍ ചേര്‍ന്ന സബ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയര്‍മാന്‍ അഡ്വ:ഖലീല്‍ ഇബ്രാഹിം, കണ്‍വീനര്‍ മൊയ്തു മക്കിയാട്, കോഓഡിനേറ്റര്‍ ഷംസുദീന്‍ വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിസാമുദീന്‍ കൊല്ലം, എം.മൂസ, അമീര്‍ പറപ്പൂര്‍, മുഹമ്മദ് നസീം, ഫൈസല്‍ മഞ്ചേരി ,നസീര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക