Image

ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സിലിന്റെ ആദരം

Published on 29 November, 2019
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സിലിന്റെ ആദരം
ലണ്ടന്‍: എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരെ ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സില്‍ ആദരിച്ചു. ഇന്ത്യയില്‍ നിന്ന് പ്രാഥമിക വൈദ്യശാസ്ത്ര ബിരുദങ്ങള്‍ നേടിയ മുപ്പതിനായിരത്തോളം പേരാണ് വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്നത്.

ബ്ലൂ പ്‌ളേഖ് എന്ന സംഘടനയാണ് ഇതിനു പിന്നില്‍ പ്രയ്തനിച്ചത്. എന്‍എച്ച്എസിനെ കെട്ടിപ്പടുത്ത കുടിയേറ്റക്കാര്‍ എന്ന പേരില്‍ ഒരു വര്‍ഷം ദീര്‍ഘിച്ച പ്രദര്‍ശനങ്ങളും ഇവര്‍ സംഘടിപ്പിച്ചിരുന്നു.

എന്‍എച്ച്്എസിന്റെ ജീവരക്തം തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഡോക്ടര്‍മാരെന്നാണ് വിശേഷണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക