Image

'തേവള്ളിപറമ്പില്‍ ജോസഫ്' വൈറലായ മമ്മൂട്ടി ചിത്രം

Published on 29 November, 2019
'തേവള്ളിപറമ്പില്‍ ജോസഫ്' വൈറലായ മമ്മൂട്ടി ചിത്രം


'ദാ ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ ഇതെടുത്ത് ആണുങ്ങളെ പോലെ അന്തസായി മടക്കിക്കുത്താനും അറിയാം ജോസഫിന്'  ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീയറ്റര്‍ ഇളക്കി മറിച്ച കിങ് സിനിമയിലെ ഡയലോഗ് ആണിത്. ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍ എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞ ചിത്രം എക്കാലത്തേയും വമ്പന്‍ ഹിറ്റുകളിലൊന്നാണ്.

ഇപ്പോഴിതാ ആ ഇന്റര്‍വെല്‍ പഞ്ച് സീനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അന്നത്തെ സീന് സമാനമായ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ലൊക്കേഷനിലേക്ക് നടന്നെത്തുകയാണ് മമ്മൂട്ടി. ഇടയ്ക്ക് അദ്ദേഹം മുടിയില്‍ തടവി. ഈ സ്റ്റില്‍ ക്ലിക്ക് ചെയ്ത ക്യാമറാ മാന് കിട്ടിയത് കിങിലെ ജോസഫിന്റെ അതേ മാനറിസം. 

ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ ഈ താരതമ്യം വൈറലായി. കേരളാ മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്‍ എന്ന സിനിമയുടെ സെറ്റില്‍ നന്നുള്ള ചിത്രമാണിതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും ചുറ്റുവട്ടത്തുമായി തുടരുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക