Image

പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌

Published on 12 May, 2012
പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌
കൗമാരപ്രായക്കാര്‍ക്കുണ്ടാകുന്ന പൊതുവായ ഒരു പ്രശ്‌നമാണ്‌ പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌. ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം മൂലം കൗമാര പ്രായത്തില്‍ ആര്‍ത്തവ ചക്രത്തിലുള്ള വ്യത്യാസങ്ങള്‍, കൂടുതല്‍ തടിവയ്‌ക്കുന്ന പ്രവണത എന്നിയുണ്ടാകുന്നു.

കൗമാര പ്രായത്തില്‍ പലരേയും അടലട്ടുന്ന പ്രശ്‌നമാണ്‌ അമിത രോമവളര്‍ച്ച. ചിലര്‍ക്ക്‌ പാരമ്പര്യമായി രോമവളര്‍ച്ച കൂടുതലായി കാണാം. താടിയില്‍ മൂന്നോ നാലോ രോമങ്ങള്‍ മാത്രം ഉള്ളതു കൊണ്‌ട്‌ അതും അപ്രകാരം ആയിരിക്കും. എങ്കില്‍ ഒരു ബ്യൂട്ടിക്ലിനിക്കില്‍ പോയി രോമം കളയുവാനുള്ള വഴി നോക്കിയാല്‍ മതി. ഇക്കാലത്ത്‌ ഈ പ്രായത്തിലുള്ള ധാരാളം കുട്ടികള്‍ക്കു ഹോര്‍മോണ്‍ സംബന്ധമായ രോമവളര്‍ച്ച കൂടുതല്‍ കാണാറുണ്‌ട്‌. മുഖത്തും താടിയുടെ അടിയിലും കൈകളിലും കാലുകളിലും വയറിന്മേലും നെഞ്ചിലും ധാരാളം രോമം കാണാം.

കൂടാതെ കൗമാര പ്രായത്തില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത വേദനയും പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ആദ്യ ആര്‍ത്തവത്തെ തുടര്‍ന്ന്‌ കുറച്ച്‌ വര്‍ഷങ്ങള്‍ അണ്ഡോത്‌പാദനം നടക്കാതെയുള്ള ആര്‍ത്തവചക്രങ്ങളാണ്‌ മിക്കവരിലും ഉണ്‌ടാകുക. അതുകൊണ്‌ടു തന്നെ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യത്തിലും ഏറ്റക്കുറച്ചിലുകള്‍ വന്നുപെടും. അണ്ഡോത്‌പാദനത്തെത്തുടര്‍ന്ന്‌ അണ്ഡാശയം പുറപ്പെടുവിക്കുന്ന പ്രോജസ്‌റ്ററോണ്‍ എന്ന ഹോര്‍മോണാണ്‌ ആര്‍ത്തവ സംബന്ധമായ മിക്ക വേദനകളുടെയും കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക