Image

സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

Published on 28 November, 2019
സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ദമ്മാം: സൗദി സന്ദര്‍ശനത്തിന് എത്തിയ സിപിഐ കേരളസംസ്ഥാനകമ്മിറ്റി  അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ വെച്ച് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിയുടെയും, ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെന്‍സി മോഹന്‍ ജി, ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറ, ട്രെഷറര്‍ സാജന്‍ കണിയാപുരം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, ദിലീപ് നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ജി മനോജ്,  രക്ഷാധികാരി അഷറഫ് കൊടുങ്ങല്ലൂര്‍, ട്രെഷറര്‍ കെ.ആര്‍ സുരേഷ്, കേന്ദ്രനേതാക്കളായ പുഷ്പകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രണ്ടു മണി മുതല്‍ ദമ്മാം ഫൈസലിയയില്‍ നടക്കുന്ന നവയുഗം 'ശിശിരോത്സവം 2019' എന്ന മെഗാപ്രോഗ്രാമിന്റെ   മുഖ്യാതിഥിയായാണ് സത്യന്‍ മൊകേരി സൗദി അറേബ്യയില്‍ എത്തിയത്. അതോടൊപ്പം നവയുഗത്തിന്റെ നിയമസഹായവേദി ഉത്ഘാടനം അടക്കമുള്ള മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.സത്യന്‍ മൊകേരിയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക