Image

'ടോട്ട പുല്‍ക്രാ' ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വനിതാ ഫോറം സമ്മേളനം അവിസ്മരണീയമാക്കാന്‍ യൂണിറ്റുകള്‍

Published on 27 November, 2019
'ടോട്ട പുല്‍ക്രാ' ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വനിതാ ഫോറം സമ്മേളനം അവിസ്മരണീയമാക്കാന്‍ യൂണിറ്റുകള്‍


പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബര്‍ ഏഴിനു നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാന്‍ യുണിറ്റ് തലങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകള്‍ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉള്‍പ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു . രാവിലെ ഒന്‍മ്പതിനു രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തിനാണു ക്രമീകരിച്ചിരിക്കുന്നത് .

പത്തു മുപ്പതു മുതല്‍ ഡോ . സി. ജോവാന്‍ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. 11.45നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും . ഒന്നിനു ഉച്ചഭക്ഷണം, രണ്ടു മുതല്‍ വിവിധ റീജിയനുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ , 3.30നു ദമ്പതീ വര്‍ഷത്തിന്റെ ഉത്ഘാടനം എന്നിങ്ങനെ ആണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് . സര്‍വമനോഹരിയായ( പരിശുദ്ധ കന്യകാ മറിയത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരല്‍ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീര്‍ക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകള്‍ എന്ന് രൂപതാ വികാരി ജെനെറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. ജോസ് അഞ്ചാനിക്കല്‍, വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക