Image

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന മമതയുടെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി

Published on 12 May, 2012
ഇടക്കാല തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന മമതയുടെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി
ന്യൂഡല്‍ഹി: രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയുണ്‌ടെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി. യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പോലെ മാത്രമേ നടക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി പറഞ്ഞു.

തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നതായി തനിക്ക് വിവരം ലഭിച്ചതായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മമത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയുണ്ടായേക്കുമെന്ന് സൂചന നല്‍കിയത്. കോല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്ന അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് തയാറായിരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മമതയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ റാഷിദ് ആല്‍വി ഇടക്കാല തെരഞ്ഞെടുപ്പ് എന്ന ചോദ്യമുദിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക