Image

മാലദ്വീപ് പ്രസിഡന്റ് മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

Published on 12 May, 2012
മാലദ്വീപ് പ്രസിഡന്റ് മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് വഹീദ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ പോലീസ് സേനയിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിയില്‍ മുന്‍ഗാമി മുഹമ്മദ് നഷീദ് പുറത്തായതിനെ തുടര്‍ന്നാണ് വഹീദ് പ്രസിഡന്റായത്. ഇതിനുശേഷം വഹീദ് ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനമാണിത്.

മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളും നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഷീദ് മൂന്നാഴ്ച മുന്‍പ് ഡല്‍ഹിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വഹീദിന്റെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് വഹീദ് എത്തിയിരിക്കുന്നത്.

ഭാര്യ ഇഹാം ഹുസൈനും പ്രത്യേക പ്രതിനിധിസംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. 15 ന് സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക