Image

നാടകീയ നീക്കങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 23 November, 2019
നാടകീയ നീക്കങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പൊതുജനങ്ങള്‍ കഴുതകളാണോ അതോ കഴുതകള്‍ ആക്കുന്നതോ? 

ജനങ്ങള്‍ ഉറ്റുനോക്കികൊണ്ടേയിരിയ്‌ക്കേ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒരൊറ്റ രാത്രിയുടെ മറയില്‍ വന്ന നീക്കങ്ങളുടെ ഞെട്ടലില്‍ ഇന്ന് മഹാരാഷ്ട്ര ഉണര്‍ന്നു. പുതിയ ഗവണ്മെന്റിനെക്കുറിച്ചുള്ള ആശങ്കാഭരിതമായ നീണ്ട ഒരു മാസക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പുതിയൊരു മുഖവുമായി ഇന്ന് മഹാരാഷ്ട്ര ഉണര്‍ന്നത്. 

ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ. പിയുടെ ഭരണത്തിന്റെ കാലാവധിയ്ക്കുശേഷം പുതിയ ഗവണ്മെന്റ് തിരഞ്ഞെടുക്കുവാനുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം (ഒക്ടോബര്‍ ) 21 നു നടന്നു. നമ്മുടെ മുഖ്യനാര് എന്ന ചോദ്യത്തിന് മതിയായ മറുപടി ലഭിയ്ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു അസംബ്ലി ഇലക്ഷനുശേഷം ഒരു മാസക്കാലം മഹാരാഷ്ട്രയിലെ പൊതുജനങ്ങള്‍. 

2019 ഒക്ടോബര്‍ 24 നു പ്രഖ്യാപിച്ച ഫലപ്രകാരം ഭാരതീയ ജനത പാര്‍ട്ടിയ്ക്ക് 105സീറ്റും, ശിവസേനയ്ക്ക് 56 സീറ്റും, കോണ്‍ഗ്രസ്സിന് 44 സീറ്റും നാഷണലിസ്‌റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് 54 സീറ്റും, ബഹുജന്‍ വികാസ് അഗഥിയ്ക്ക് 3 സീറ്റും, ലഭിച്ചു. കൂടാതെ മജ്ലിസ് ഇ ഇതഹുഡിലിനും, പ്രഹാര്‍ ജനശക്തി പാര്‍ട്ടിയ്ക്കും, സമാജ് വാദി പാര്‍ട്ടിയ്ക്കും 2 സീറ്റും, 13 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്ഥികള്ക്കും ലഭിച്ചു. സ്വാഭിമാന്‍ പക്ഷ്, രാഷ്ട്രീയ സമയ പക്ഷ് പീസെന്റഡ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ക്രാന്തികരി പേഷ്‌കാരി, ജനസ്വാരാജ് ശക്തി, കമ്യുണിസ്‌റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവര്‍ ഓരോ സീറ്റുകളും പങ്കിട്ടു. ഇതില്‍ ശിവസേന ബി.ജെ.പി സഖ്യമായിരുന്നു ഏറ്റവും ശക്തമായത്. 2019 ഒക്ടോബര്‍ 21 നു മഹാരാഷ്ട്രയില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം വ്യക്തിമാക്കുന്നത് ജനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടിയുറച്ച വിശ്വാസം ഇല്ല എന്ന് തന്നെയാകാം

ബി.ജെ.പിയുടെ സഹകരണത്താല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ഒരു സഖ്യം വാര്‍ത്തെടുക്കുക എന്നായിരുന്നു ശിവസേനയുടെ തീരുമാനം. എന്നാല്‍ സാധാരണ ജനങ്ങള്‍ക്കതീതമായി പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കുട്ടുസഖ്യത്തോടെയുള്ള അധികാരത്തിനു ബി.ജെ.പി വിസമ്മതിച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ ശക്തമായ ഒരു കൂട്ടുകെട്ട് ആര്‍ക്കും കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്ന ഒരു സാഹചര്യം ഗവര്‍ണര്‍ക്ക് ഭരണം ഏറ്റെടുക്കേണ്ട ഒരു സ്ഥിതി വിശേഷത്തില്‍ എത്തിച്ചു. അതോടൊപ്പം തന്നെ മഹാരാഷ്ടയ്ക്ക് തനതായ ഒരു ഗവണ്മെന്റ് രൂപീകരിയ്ക്കാന്‍, ജനങ്ങളുടെ പണവും വിലയേറിയ സമയവും ചെലവഴിച്ച് വീണ്ടും ഒരു ഇലക്ഷന്‍ കൂടി അഭിമുഖീകരിയ്‌ക്കേണ്ടി വരുമോ എന്ന ഒരു സംശയവും ജനങ്ങളില്‍ ഇല്ലാതിരുന്നില്ല

അതിനുശേഷം ശിവസേനവയും, നാഷണല്‍ കോണ്‍ഗ്രസ്സും, കോണ്‍ഗ്രസ്സും സഖ്യകഷിയായുള്ള ഒരു ഗവണ്മെന്റ് രൂപീകരിയ്ക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തില്‍ അവിടവിടെയായി നിരവധി ചര്‍ച്ചകള്‍ അരഞ്ഞേറി. എന്നിട്ടും വ്യക്തമായ ഒരു ധാരണയില്‍ എത്തിച്ചെരാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ 'മഹാരാഷ്ട്ര വികാസ് അഗാദി ( Maharashtra Development Front) എന്ന പ്രത്യേക ചര്‍ച്ചയ്ക്ക് ഇന്നലെ (22nd November 2019) നാലുമണിയ്ക്ക് തുടക്കം കുറിച്ചു. അതില്‍ പ്രമുഖ പാര്‍ട്ടി നേതാക്കള്‍ സന്നിഹിതരായിരുന്ന ഈ ചര്‍ച്ചയുടെ അന്തിമഫലത്തിനായി ജനങ്ങള്‍ ഉറ്റിനോക്കികൊണ്ടിരുന്നു. ചര്‍ച്ചയ്ക്കുശേഷം രാത്രിയോടെ പുറത്തുവിട്ട വാര്‍ത്തയില്‍ ശിവസേന നേതാവ് ശ്രീ ഉദ്ദവ് താക്കറെ ഔദ്യോദിക പ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കും എന്ന തീരുമാനം നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തലവനായ ശ്രീ ശരത് പവാറില്‍ നിന്നുവരെ അറിയാന്‍ കഴിഞ്ഞു എന്ന മാധ്യമങ്ങളുടെ ചുടുവാര്‍ത്തയ്ക്ക് ശേഷമാണ് മഹാരാഷ്ട്ര ഇന്നലെ മയങ്ങിയത്. 

എന്നാല്‍ ഇന്നലെ അറിയാന്‍ കഴിഞ്ഞ ചര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള വാര്‍ത്തകളില്‍നിന്നും , ജനങ്ങളുടെ അതെ തുടര്‍ന്നുള്ള പ്രതീക്ഷകളില്‍ നിന്നും, നിഗമനത്തില്‍ നിന്നും വിചിത്രമായി ശ്രീ ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി എന്ന പൊടുന്നനെയുള്ള വാര്‍ത്തയാണ് ഇന്ന് വെളുപ്പിന് ജനങ്ങളെ ഞെട്ടിപ്പിച്ചത്. ഈ നിലപാടിനെകുറിച്ച് എന്‍. സി. പി നേതാവ് ശ്രീ ശരത് പവാറിനും അറിവുണ്ടായിരുന്നുവോ എന്ന ചര്‍ച്ചയും ആശങ്കയും ജനങ്ങളിലും, മാധ്യമങ്ങളിലും തുടരുന്നു.
ഏതു പാര്‍ട്ടിയോ, ഏതു സാഹചര്യമോ ആകട്ടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം എന്ന ഒരെല്ലിനു പുറകില്‍ ഇവിടെ നടന്ന കടിപിടികളും, നീക്കങ്ങളും ഏതെങ്കിലും വ്യക്തമായി, ഗവണ്മെന്റിനുവേണ്ടി തന്റെ പൗരാവകാശം രേഖപ്പെടുത്തിയ ഒരു സാധാരണക്കാരന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. 

മഹാരാഷ്ട്രയിലെ ഇന്നത്തെ ഈ സ്ഥിതിവിശേഷം എടുത്തുകാണിയ്ക്കുന്നത് ഓരോ പാര്‍ട്ടിയും വിലയിരുത്തുന്നത് ജനങ്ങളുടെ സൗഖ്യമോ സുരക്ഷയോ ജനസേവനമോ അല്ല മറിച്ച് അവര്‍ക്ക് ലഭ്യമാകുന്ന അധികാര കസേരകളുടെയും അവകാശങ്ങളുടെയും സ്വാര്ഥതാല്പര്യങ്ങളുടെയും ലക്ഷ്യപ്രാപ്തി ആണെന്നുള്ളതാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ പിന്നീട് ജനങ്ങളെ കാണാന്‍പോലും മടികാണിയ്ക്കുന്ന പാര്‍ട്ടിവക്താക്കളായി മാറുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും, സേവനങ്ങളും പാര്‍ട്ടിയുടെ ഉന്നമനത്തിലും, സ്വാര്തതതാല്പര്യത്തിലും അധിഷ്ഠിതമാകുന്നു എന്നുമുള്ള രാഷ്ട്രീയത്തിന്റെ സ്വഭാവം ഓരോ സംസ്ഥാനത്തിന്റെയും അല്ലെങ്കില്‍ ഇന്ത്യയുടെ തന്നെ കാര്യത്തില്‍ ഖേദകരമായ ഒന്നാണ്.
സാധാരണ ജനങ്ങള്‍ ഈ സ്ഥിതിവിശേഷത്തില്‍ പങ്കാളികളാണോ?? 

എന്തായിരുന്നാലും ഒരൊറ്റ രാത്രികൊണ്ട് മഹാരാഷ്ട്രയുടെ രാഷ്ട്രീയ മുഖഛായയില്‍ വന്ന ഈ മാറ്റം ജനങ്ങളെ അതിശയിപ്പിയ്ക്കുകയും അതോടൊപ്പം ഗവണ്മെന്റിന്റെ ഭാവി തീരുമാനങ്ങളെക്കുറിച്ച് ആശങ്കാകുലരാക്കുകയും ചെയ്യുന്നു. 

എങ്ങനെയായാലും അധികാരത്തില്‍ വരുന്ന ഗവണ്മെന്റ്, മഹാരാഷ്ട്രയുടെ ഉന്നമനത്തിനും, ജനങ്ങളുടെ അഭിവൃദ്ധിയ്ക്കും വേണ്ടി മാത്രമായിരിയ്ക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഏതു പാര്‍ട്ടി ആരുടെ പ്രതിനിധികള്‍ എന്നിവ വിലയിരുത്താതെ സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് പുതിയ ഗവണ്മെന്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു
Join WhatsApp News
Das 2019-11-23 07:58:15
Hats off to you Jyoti, For presenting a wonderful content based on the prevailing political - dramatic - turn event in Maharashtra and it is imperative to point out that 'strike, when iron is hot' and you did it ... That's called amazing acrobatic Polit(r)ics which is well beyond our understanding nor imagination even in our wildest dreams - haha ! Jokes apart, sincerely hope & pray that irrespective of political affiliations this formation must come forward with CMP (common minimum program) as the state being the most powerful economic hub of the nation resulting into realizing common goals and overall developments. Jai Hind & Jai Maharashtra !
Indian American 2019-11-23 08:02:38
അധികാരത്തിനു വേണ്ടി ബി.ജെ.പി. എന്തും ചെയ്യും. അതിൽ പുതുമ ഇല്ല.വോട്ടിംഗ് മെഷീൻ ആരോപണം മറക്കരുത്. പോലീസിനെയും മറ്റും ഉപയോഗിച്ച് പേടിപ്പിച്ച് പിന്തുണ നേടുക.
ഇതിന്റെയൊക്കെ ദോഷം വരുന്നത്  ഭൂരിപക്ഷ ജനതയ്ക്ക്  തന്നെ എന്നത് മറക്കരുത് 
മുൻ കോൺഗ്രസ്സ് 2019-11-23 14:23:22
ബി ജെ പി അധികാരത്തിനു വേണ്ടി എന്തും ചെയ്യും പക്ഷെ കോൺഗ്രസ് ബി ജെ പി യെ എതിർക്കാൻ വേണ്ടി ഒരു മാസമായി ശിവ സേന എന്ന പ്രാദേശിക വാദിയായ അതി തീവ്ര ഹിന്ദു  സംഘടനയുമായി ചങ്ങാത്തം കൂടാൻ നടക്കുന്നതിലെ ലോജിക് മനസ്സിലാവുന്നില്ല. 
Girish Nair 2019-11-24 05:03:17
മഹാരാഷ്ട്രയിൽ അരങ്ങേറുന്ന മഹാ നാടകത്തെക്കുറിച്ചു ഒരു റിപ്പോർട്ട് അവതരിപ്പിച്ചതിൽ ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം. എന്റെ അഭിപ്രായത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയം നടന്നു നീങ്ങുന്നത് കുതിര കച്ചവടത്തിന് മറുപടി നൽകാൻ ആണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അവർക്ക് ലഭിച്ച സീറ്റുകൾ ഉപയോഗിച്ച് പിന്തുണ നൽകണം എന്ന് തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ ഒരു രീതിയാണ്. അവരുടെ എംഎൽഎമാർ എടുക്കേണ്ട തീരുമാനം പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുകയാണ് പതിവ് രീതി. ബിജെപിയും ശിവ്സേനയും തമ്മിൽ നിലനിന്ന വലിയ അഭിപ്രായവ്യത്യാസം മുതലെടുക്കാൻ യുപിഎ മുന്നണിക്ക് ആയത് ചെറിയ കാര്യമല്ല. അത് രാഷ്ട്രീയമായി നേരിടുന്നതിനു പകരം അഴിമതിയുടെ നിഴലിൽ നിൽക്കുന്ന എൻസിപി നേതാക്കളെ രാക്ക് രാമാനം തട്ടിയെടുത്ത് മുഖ്യമന്ത്രിയാക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്ട്ര ഫലം കണ്ടാൽ മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിൻറെ നിർവചനം തന്നെ മാറിപ്പോകും. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്ന അന്നുതന്നെ ഹരിയാനയിൽ കേവലഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ രൂപീകരിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. പത്തു സീറ്റുകൾ നേടിയ ഓം പ്രകാശ് ചൗധാലയും അച്ഛൻ അജയ്സിങ് ചൗധാലയും അധ്യാപക നിയമന കുംഭകോണ കേസിൽ തീഹാർ ജയിലിൽ കിടക്കുകയാണ്. അവരുടെ സംരക്ഷണം ഏറ്റെടുക്കാം എന്ന ഉറപ്പിന്മേലാണ് ബിജെപിയും ദുഷ്യന്തും കൈകോർത്ത്. അധികാര സ്ഥാനങ്ങളിൽ എത്താൻ അഴിമതിക്കാരെ കൂട്ടുപിടിക്കുന്ന ബിജെപി യുടെ രാഷ്ട്രീയതന്ത്രം അവസാനിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുമ്പോൾ ഇവിടെ പൂർണ്ണ ശക്തിയോടെ പ്രകാശിക്കുന്നത് ഇന്ത്യൻ ജനാധിപത്യം ആണ്. ഉറങ്ങി കിടക്കുമ്പോൾ ആക്രമിക്കുന്ന ഭിരുക്കളുടെ ശൈലി പുറത്തെടുത്ത് ബിജെപി, മഹാരാഷ്ട്ര ഉണർന്നപ്പോൾ കൂപ്പുകുത്തുന്നു എന്നത് നമ്മൾ കണ്ടു. വളർത്തിയ പാർട്ടിയെയും ജയിപ്പിച്ച ജനങ്ങളെയും വിഡ്ഢികളാക്കി പണത്തിനും അധികാരത്തിനും പിന്നാലെ പോയ അജിത് പവാർ ഈ രാജ്യത്ത് നാണംകെട്ട തലതാഴ്ത്തി നിൽക്കുന്നത് ജനാധിപത്യ ഭാരതം കണ്ടു. രാഷ്ട്രീയ വനവാസം ഒഴിവാക്കാൻ അദ്ദേഹമിപ്പോൾ യാചിക്കുകയാണ്. എൻസിപിയിൽ നിന്നു MLAമാരെ അടർത്തിയെടുത്ത് ബിജെപിക്ക് അടിയറ വെക്കാം എന്നും അതുവഴി താൻ ചെയ്ത അഴിമതിയിൽ നിന്നും രക്ഷപ്പെടാം എന്നുകരുതിയ അജിത്ത് ബിജെപി ചെയ്ത അഴിമതിയിൽ നിന്നും രക്ഷപെടാം എന്ന് കരുതിയ അതുവഴി താൻ ചെയ്ത അഴിമതിയിൽ നിന്നും രക്ഷപ്പെടാനും കരുതിയ അജിത് പവാറിനെ കണക്കുകൂട്ടലുകളല്ലാം പിഴച്ചിരിക്കുന്നു. കണക്കുകൂട്ടലുകൾ പിഴച്ചതോടെ കുറ്റം ഏറ്റു പറഞ്ഞ് .തിരിച്ചുവരാൻ ഇരിക്കുകയാണ് അദ്ദേഹം. ശിവസേനയിൽ നിന്നും കോൺഗ്രസിൽ നിന്നും ഉള്ള എംഎൽഎമാർ കൂറുമാറാൻ സാധ്യത കുറവാണെന്നും തൻറെ കൂടെ ഉള്ളവരുടെ എണ്ണം വച്ച് ഒന്നും ചെയ്യാൻ തനിക്കാവില്ല എന്നും അജിത്ത് ബിജെപിയെ അറിയിച്ചതായാണ്. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന തിരിച്ചറിവ് ഓരോ രാഷ്ട്രീയക്കാരും മനസ്സിലാക്കിയാൽ നല്ലത് എന്ന പാഠമാണ് മഹാരാഷ്ട്ര നൽകുന്നത്. വളർത്തി വലുതാക്കിയ പാർട്ടിയെയും അതിന്റെ അഖിലേന്ത്യ നേതൃത്വത്തെയും വലിച്ചെറിഞ്ഞു പോകുന്നത് സ്വയം കുത്തിവെച്ച കുഴികളിക്കാണ്ന്നു മഹാരാഷ്ട്ര രാഷ്ട്രീയം പഠിപ്പിച്ചു തരുന്നു. അധികാരവും പണവും ഉണ്ടെങ്കിൽ ജനാധിപത്യത്തെ വിലക്കുവാങ്ങാം എന്ന് കരുതിയ കുതിരക്കച്ചവടത്തിന്റെ വക്താക്കൾക്ക് ഇതൊരു പാഠമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക