Image

വിശ്വാസികളെ സംരക്ഷിക്കും പാത്രിയര്‍ക്കീസ് ബാവാ. സുന്നഹദോസ് സമാപിച്ചു

ബിജു, വെണ്ണിക്കുളം Published on 23 November, 2019
വിശ്വാസികളെ സംരക്ഷിക്കും  പാത്രിയര്‍ക്കീസ് ബാവാ.  സുന്നഹദോസ് സമാപിച്ചു
മസ്‌കറ്റ്: ഇന്ത്യയില്‍ അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വസ്തതയും പുലര്‍ത്തുന്ന വിശ്വാസികള്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കാന്‍ സിംഹാസനത്തിന് ചുമതലയുണ്ടായിരിക്കുമെന്ന് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. 

മസ്‌കറ്റ് ഗാലാ മര്‍ത്തശ്മൂനി പള്ളിയില്‍  ചേര്‍ന്ന സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വാസവും പുലര്‍ത്താന്‍വേണ്ടി ഇന്ത്യയിലെ വിശ്വാസികള്‍ അനുഭവിക്കുന്ന വേദനയില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 

പാത്രിയര്‍ക്കീസ് ബാവായുടെ പ്രാര്‍ഥനയോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. കേരളത്തില്‍ സഭാക്കേസുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികള്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി വിശദീകരിച്ചു. ആര്‍ച്ച്ബിഷപ്പുമാര്‍ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പൂര്‍വികവിശ്വാസവും പാരമ്പര്യവും നിലനിര്‍ത്തി സഭയോടും പാത്രിയര്‍ക്കീസ് ബാവായോടുമുള്ള ബന്ധം ഇന്ത്യയിലെ സഭ സൂക്ഷിക്കുമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു.

2015ല്‍ പാത്രിയര്‍ക്കീസ് ബാവാ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ചിരുന്നു ആ സമിതിയിലേക്ക്.പുതുതായി  സിനഡ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, . കണ്‍വീനര്‍ ആയി. തിരഞ്ഞെടുത്തു , ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. , വൈദിക ട്രസ്റ്റി ഫാ സ്ലീബാ പോള്‍ കോര്‍എപ്പിസ്‌കോപ്പാ.,  സഭ സെക്രട്ടറി  കമാന്‍ഡര്‍ ഷാജി. ചൂണ്ടയില്‍. , സഭ സഭ ട്രസ്റ്റി കമാന്‍ഡര്‍ ഷാജി ചൂണ്ടയില്‍.,  സഭ സെക്രട്ടറി അഡ്വക്കേറ്റ് ഏലിയാസ് പോള്‍.,  എന്നിവരെ പുതുതായി. സമിതിയിലേക്ക് തിരഞ്ഞെടുത്തു.. , എന്തെങ്കിലും സമാധാനസാധ്യതകള്‍ ഉണ്ടെങ്കില്‍ ഈ സമിതി അത് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു.

കേരള സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ വെച്ച് പ്രശ്‌നപരിഹാരത്തിനു നടത്തിയ ശ്രമത്തെ സുന്നഹദോസ് അഭിനന്ദിച്ചു. കേരള ഗവര്‍ണറുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തു.
 
സുന്നഹദോസില്‍. കേരളത്തില്‍ നിന്ന് 31 മെത്രാപ്പോലീത്തമാരും. മറ്റു രാജ്യങ്ങളില്‍ നിന്നും. 6 മെത്രാപ്പോലീത്തമാരും പങ്കെടുത്തു., 


വിശ്വാസികളെ സംരക്ഷിക്കും  പാത്രിയര്‍ക്കീസ് ബാവാ.  സുന്നഹദോസ് സമാപിച്ചു
Join WhatsApp News
ആദ്യം സിറിയയിലെ സിംഹാസനത്തില്‍ 2019-11-23 06:20:46
 ആദ്യം സിറിയയിലെ സിംഹാസനത്തില്‍ കേറി ഇരിക്കാന്‍ നോക്കു. സിംഹാസനം പോയി എങ്കില്‍ ഒരു കുരണ്ടി എങ്കിലും ഇട്ടു ഇരിക്കാമോ എന്ന് നോക്കു. സോയം രഷിക്കാന്‍ കഴിയാതെ ജെര്‍മ്മനി, അമേരിക്ക യില്‍ ഒക്കെ കറങ്ങുന്ന ഇദേഹം എങ്ങനെ നിങ്ങളെ രക്ഷിക്കും. 
കുഞ്ഞാട് 2019-11-23 14:19:15
സ്വന്തം രാജ്യത്തു ജനങ്ങളെ രക്ഷിച്ചു ഒരു പരുവം ആയി ഇപ്പോൾ അവിടെ കാലു കുത്താൻ പോലും പറ്റാത്ത മെത്രാൻ കേരളത്തിലെ ആളുകളെ രക്ഷിക്കും. ഇതൊക്കെ കേട്ട് ആമേൻ പറയുന്ന വിശ്വാസികളെ കഷ്ടം  
Vayanakkaran 2019-11-23 15:51:14
“എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പൂര്‍വികവിശ്വാസവും പാരമ്പര്യവും നിലനിര്‍ത്തി സഭയോടും പാത്രിയര്‍ക്കീസ് ബാവായോടുമുള്ള ബന്ധം ഇന്ത്യയിലെ സഭ സൂക്ഷിക്കുമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു.” ചിരിക്കാതെന്തു പറയാൻ! പതിനേഴാം നൂറ്റാണ്ടിലാണ് പാത്രിയർക്കീസുമായി സഭക്ക് ആദ്യമായി ബന്ധമുണ്ടാകുന്നത്. 1700 വർഷങ്ങളുടെ പാരമ്പര്യം എവിടെപ്പോയി? അതല്ലേ നിങ്ങളുടെ പിതാക്കന്മാർ പിന്തുടർന്നത്? അപ്പോൾ ശീമക്കാരന്റെ തൊലിവെളുപ്പു കണ്ടപ്പോൾ അതായി മഹത്തായ പാരമ്പര്യം! പാത്രിയർക്കീസ് പറയുന്നു വിശ്വാസികളെ സംരക്ഷിക്കുമെന്ന്. വീണ്ടും ചിരിക്കാതെ വയ്യ. സിറിയയിലെ വിശ്വാസികളെ ഭീകരർക്കു മുൻപിൽ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ട് അമേരിക്കയിൽ പോയി സുഖവാസം ചെയ്യുന്ന ആളാണ് പറയുന്നതെന്നോർക്കണം. പാവം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കുറെ കുപ്പായധാരികൾ സുഖിച്ചു ജീവിക്കുന്നു!
josecheripuram 2019-11-23 20:13:07
Why these so called "Edayans"wear such dazzling costumes.This is to intimidate the followers.What was Christ wearing?I don't believe any of these this non sense,The tax collectors,are in another form,.Now the new tax collectors are collecting on the name of who was against the tax collectors.
George 2019-11-24 13:48:19
ഉടു തുണിക്ക് മറു തുണിയില്ലാതിരുന്ന യേശുവിന്റെ അനുയായികൾ, തിളങ്ങുന്ന കളർ നയിറ്റിയും മത്തങ്ങാത്തൊപ്പിയും വച്ച്, പ്രാകൃത ഗോത്ര മൂപ്പന്റെ വടിയും സ്വർണ കുരിശും പിടിച്ചു കോമാളി വേഷം ഇട്ടു അത്യാധുനിക ആഡംബര വാഹനങ്ങളിൽ കറങ്ങി കൈമുത്തുന്റെ കനം അനുസരിച്ചു അനുഗ്രഹം ചൊരിഞ്ഞു ലളിത ജീവിതം നയിക്കുന്ന ഇവരെ പണ്ട് നമ്മുടെ മുഖ്യൻ ഒരു പേര് പറഞ്ഞു വിളിച്ചിരുന്നു ‘നികൃഷ്ട ജീവികൾ’ അന്യന്റെ വിയർപ്പിന്റെ അംശം അവരറിയാതെ ഊറ്റിക്കുടിച്ചു ജീവിക്കുന്ന ഈ വർഗത്തിന് ഏറ്റവും യോജിക്കുന്ന പേര് വേറെ ഇല്ല (പക്ഷെ ഇന്ന് മുഖ്യനും അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഗതികേട്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക