Image

ഉപതെരഞ്ഞെടുപ്പ്: ആദായനികുതി ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Published on 11 May, 2012
ഉപതെരഞ്ഞെടുപ്പ്: ആദായനികുതി ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പില്‍ അനധികൃതമായി പണം ചെലവാക്കുന്നത് തടയാനും, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനും അനുവദനീയമായ തോതില്‍ കൂടുതല്‍ പണമോ, പ്രചാരണ സാമഗ്രികളോ കൊണ്ടു പോകുന്നതും, ഉപയോഗിക്കുന്നതും തടയാനും തിരുവനന്തപുരത്ത് ആദായ നികുതി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണമാണിത്. ടോള്‍ ഫീ നമ്പര്‍ 1800-425-3070. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃതമായ പണമോ, സാധന സാമഗ്രികളോ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ഫ്രീ നമ്പരില്‍ വിളിക്കണമെന്ന് ആദായനികുതി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക