Image

മഹാരാഷ്ട്രയില്‍ നാടകീയ നീക്കം: ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

Published on 23 November, 2019
മഹാരാഷ്ട്രയില്‍ നാടകീയ നീക്കം: ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. ഫട്‌നാവിസിനേയും അജിത് പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ശനിയാഴ്ച ഫട്‌നാവിസ് ഭൂരിപക്ഷം തെളിയിക്കണം.

ശിവേസന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ഫട്‌നാവിസ് അധികാരമേറ്റെടുത്തത്. അഴിമതി കേസുകളില്‍ അജിത് പവാറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം.

288 അംഗ സംസ്ഥാന നിയമസഭയില്‍ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എന്‍.സി.പി 54 സീറ്റുകളും കോണ്‍ഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.

Join WhatsApp News
PATT 2019-11-23 00:49:38
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഡൽഹി, പഞ്ചാബ് ഇവിടങ്ങളിൽ ,ആപ്പ് പാർട്ടി  ആയിട്ടു പോലും സഖ്യം ചേരാതെ , തവള, റോഡിൽ വണ്ടി വരുമ്പം വയറു വീർപ്പിച്ചു നിൽക്കുന്ന പോലെ, കുറെ  മുശടൻ  ആദർശം വച്ചുനടക്കുന്ന കോൺഗ്രസ് നേതാക്കൾ. ഇതൊന്നും ഉണ്ടാവില്ലായിരുന്നു പണ്ട് ഭരണം ഉണ്ടായിരുന്നപ്പോൾ ഈ ആദർശം ഒക്കെ നടപ്പാക്കിയിരുന്നെങ്കിൽ . അന്നു പല നേതാക്കളും കീശ വീർപ്പിച്ചപ്പോൾ ഈ ആദർശകർ തലയിൽ  ചാക്കും  മൂടി നടക്കുകയായിരുന്നു  .  ഇപ്പോൾ  ED ,CBI എന്ന് കേൾക്കുമ്പോൾ തേരാ  പാരാ  ഓട്ടമാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക