Image

കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Published on 22 November, 2019
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഗാര്‍ഹിക പീഡനമുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നു. കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 380 ഗാര്‍ഹികപീഡന കേസുകളാണ്. കേരളം കൂടാതെ ബീഹാര്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ നല്‍കിയ കണക്കിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ആന്ധ്രപ്രദേശ്,അരുണാചല്‍, ഗോവ,ജമ്മു കാശ്മീര്‍,മണിപ്പൂര്‍,മേഘാലയ, നാഗാലാന്‍ഡ്, ഒഡിഷ,സിക്കിം,

ത്രിപുര സംസ്ഥാനങ്ങളില്‍ ഈ മൂന്നുവര്‍ഷവും ഒരു ഗാര്‍ഹിക അതിക്രമ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 1514 കേസുകള്‍.
സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹിക പീഡനം തടയല്‍
നിയമപ്രകാരം 2017 ല്‍ രാജ്യത്ത് 616 കേസുകള്‍

 2015 ല്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ജാര്‍ഖണ്ഡില്‍ 2017ല്‍ 70 കേസ് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലും തമിഴ്‌നാട്ടിലും 2017 ല്‍ ഓരോ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേരളം 2015 132 കേസുകള്‍ 2016 111 കേസുകള്‍ 2017 137 കേസുകള്‍ ബീഹാര്‍ 2015 161 2016 171 2017 81 മദ്ധ്യപ്രദേശ് 2015 91 2016 90 2017 241 ഉത്തര്‍പ്രദേശ് 2015 4 2016 23 2017 51

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക