Image

സ്ത്രീധന സമ്പ്രദായം അഞ്ചുവര്‍ഷംകൊണ്ട് ഇല്ലാതാക്കും: മന്ത്രി

Published on 22 November, 2019
സ്ത്രീധന സമ്പ്രദായം അഞ്ചുവര്‍ഷംകൊണ്ട്  ഇല്ലാതാക്കും: മന്ത്രി
തിരുവനന്തപുരം: അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധനനിയമം കര്‍ശനമാക്കും. നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കും. നടന്‍ ടൊവിനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്‌വില്‍ അംബാസഡര്‍.

സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകള്‍) മത്സരം നടത്തും. മികച്ച ട്രോളുകള്‍ക്ക് 26ന് പാലക്കാട് സംസ്ഥാനതല പരിപാടിയില്‍ ടൊവിനോ സമ്മാനം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക