Image

കൂടത്തായി കേസ്: മുന്‍ സിപിഎം നേതാവ് മനോജ് അറസ്റ്റില്‍

Published on 22 November, 2019
കൂടത്തായി കേസ്: മുന്‍ സിപിഎം നേതാവ് മനോജ് അറസ്റ്റില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുന്‍ സിപിഎം നേതാവ് മനോജ്അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ ജോളിയെ വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ സഹായിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍  പ്രതി ചേര്‍ത്തതോടെ സിപിഎം ഇയാളെ പുറത്താക്കിയിരുന്നു. 

കട്ടാങ്ങലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. മനോജിനെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. വ്യാജ ഒസ്യത്തില്‍ പണം വാങ്ങി ഒപ്പിട്ടു നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക