Image

എണ്ണ- പെട്രോളിയം മേഖലയില്‍ ഇന്ത്യ-കുവൈത്ത് സഹകരണം വര്‍ധിപ്പിക്കും : ഉപരാഷ്ട്രപതി

Published on 22 November, 2019
എണ്ണ- പെട്രോളിയം മേഖലയില്‍ ഇന്ത്യ-കുവൈത്ത് സഹകരണം വര്‍ധിപ്പിക്കും : ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: എണ്ണയുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും മേഖലയില്‍ ഇന്ത്യയും കുവൈത്തും സഹകരണം വര്‍ധിപ്പിക്കാന്‍ ഏറെ സാധ്യതകളുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയില്‍ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീമുമായുള്ള കൂടിക്കാഴ്ചയിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

വന്‍കിട വ്യവസായിക രാജ്യമായി മാറാനിരിക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യാപാര വിനിമയം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ ഘടകമാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തിനു മുന്തിയ പരിഗണന നല്‍കുന്നു എന്നതിനാല്‍ ഇന്ത്യയില്‍ വിദേശ നിക്ഷപത്തിനു നല്ല സാധ്യതയുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണു രാജ്യങ്ങളിലെയും ഭരണ നേതൃത്വങ്ങള്‍ തുടരുന്നതെന്നു സ്ഥാനപതി ജാസിം അല്‍ നജീം പറഞ്ഞു. കുവൈത്തിലെയും ഇന്ത്യയിലെയും നിക്ഷേപകരെ പങ്കെടുപ്പിച്ച് ഇന്ത്യയില്‍ സാമ്പത്തിക ഫോറം സംഘടിപ്പിക്കാന്‍ ഉപരാഷ്ട്രപതി നിര്‍ദേശം മുന്നോട്ടുവച്ചതായും സ്ഥാനപതി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക