Image

കവളപ്പാറ ദുരന്തമേഖലയില്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു യൂസഫലി

Published on 22 November, 2019
കവളപ്പാറ ദുരന്തമേഖലയില്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു യൂസഫലി
എടക്കര: കവളപ്പാറ ദുരന്തത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഒരു വീടിന് 6 ലക്ഷം രൂപ തോതില്‍ 1 കോടി 20 ലക്ഷം ഇതിനു ചെലവഴിക്കും. കവളപ്പാറ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആദ്യം 15 വീട് നിര്‍മിച്ചുനല്‍കുമെന്നു പറഞ്ഞ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം 20 വീടുകള്‍ നല്‍കുമെന്ന് മനോരമയെ അറിയിക്കുകയായിരുന്നു.

പ്രളയ സഹായവുമായി ബന്ധപ്പെട്ട് 50 കോടി രൂപ മരുന്നിനും 5 കോടി രൂപ      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു. കൂടെയുണ്ടായിരുന്ന പി.വി.അബ്ദുല്‍ വഹാബ് എംപി, പി.വി.അന്‍വര്‍ എംഎല്‍എ എന്നിവരുമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. സ്ഥലത്തെത്തിയ ദുരിത ബാധിത ബാധിതരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മടങ്ങിയത്. ഭൂദാനം സ്കൂള്‍ ഗ്രൗണ്ടില്‍! ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ യൂസഫലിയെ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍പിള്ള, വൈസ് പ്രസിഡന്റ് വല്‍സല അരവിന്ദ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക