Image

യുഎഇ ലൈംഗിക പീഡനത്തിന് ശിക്ഷ ഇരട്ടിയാക്കി

Published on 22 November, 2019
യുഎഇ ലൈംഗിക പീഡനത്തിന് ശിക്ഷ ഇരട്ടിയാക്കി
അബുദാബി : യുഎഇയില്‍ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി. ഇതുസംബന്ധിച്ച ശിക്ഷാനിയമം ഭേദഗതി ചെയ്തു പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസില്‍ കുറ്റവാളിക്കു 2 വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ മറ്റൊരാളെ പീഡിപ്പിക്കുന്നതും അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുംവിധം പെരുമാറുന്നതും ശിക്ഷാര്‍ഹമാണ്. സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റോ സ്ത്രീയെ അപമാനിച്ചാല്‍ 1 വര്‍ഷം തടവും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ.

നിയമലംഘകര്‍ വിദേശിയാണെങ്കില്‍ ശിക്ഷയ്ക്കുശേഷം നാടുകടത്തും.  കോടതി കുറ്റവാളിയാണെന്നു പ്രഖ്യാപിച്ച വ്യക്തിയെ യുഎഇ തൊഴില്‍ നിയമം അനുസരിച്ച് ജോലിയില്‍നിന്നു തൊഴിലുടമയ്ക്കു പിരിച്ചുവിടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക