Image

ഡോ.ജെഫേഴ്‌സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വന്‍ വിജയകരം.

Published on 22 November, 2019
ഡോ.ജെഫേഴ്‌സണ്‍  ജോര്‍ജിന്റെ നേതൃത്വത്തില്‍  സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വന്‍ വിജയകരം.
ചങ്ങനാശേരി: ഡോക്ടേഴ്‌സ് ടവറില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ മുട്ടുമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.  ജോയിന്റ്  റീപ്ലേസ്‌മെന്റ് ആന്റ് ആര്‍ത്രോസ്‌ക്കോപ്പിയില്‍  ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്‌സണ്‍  ജോര്‍ജിന്റെ നേതൃത്വത്തിലാണ് 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെച്ചത്. 

നട്ടെല്ലിനുള്ള ശസ്ത്രക്രിയ ,താക്കോല്‍ ദ്വാര ശസ്ത്രക്രിയ ,തോളെല്ല് മാറ്റിവെയ്ക്കല്‍ തുടങ്ങിയവ കുറഞ്ഞ ചിലവില്‍ നടത്താന്‍ സൗകര്യമുള്ളതായി ചെയര്‍മാന്‍  ഡോ.ജോര്‍ജ് പീഡീയേക്കല്‍, ഡയറക്ടര്‍ ഡോ.ലീലാമ്മ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. പ്രൊഫ.ഡോ.റോബിന്‍സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ലാപ്രോസ്സ്‌കോപ്പിക്ക്  ശസ്ത്രക്രിയ നടത്തുന്നത്.
തോളെല്ലിലെ തേയ്മാനം മൂലം ദുരിതത്തിലായവര്‍ക്ക് ടോട്ടല്‍, റിവേഴ്‌സ് തോളെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സുഖം പ്രാപിക്കാനാകുമെന്ന് ഡോ. ജെഫേഴ്‌സണ്‍ പറഞ്ഞു.എല്ലാ മാസത്തിന്റെയും ആദ്യ വ്യാഴാഴ്ച സൗജന്യമായ അസ്ഥിരോഗ വൈദ്യ പരിശോധനയും നടത്തപെടും.

ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍  ഉള്‍പെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലില്‍ സന്ധി മാറ്റ ശസ്ത്രക്രിയയില്‍ മികവ് തെളിയിച്ചിട്ടുള്ള 
ഡോ.ജെഫേഴ്‌സണ്‍ ജോര്‍ജിന് അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കല്‍ പപ്പാസ് കമ്പിനി സംഘടിപ്പിച്ച  ഡോക്ടേഴ്‌സ് എക്‌സ്‌പേര്‍ട്ട് മീറ്റീല്‍ വെച്ച് 
സര്‍ജറി എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പ്ലസ് ടു പരീക്ഷയില്‍ ജീവശാസ്ത്ര വിഷയത്തില്‍ സി.ബി.എസ്.ഇ സിലബസില്‍ ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ഡോ.ജെഫേഴ്‌സണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഡോക്ടര്‍ ആയിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മുന്‍  പീഡിയാട്രീഷ്യനും സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്‌സണ്‍ ആണ് ഭാര്യ.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍
 ഡോ.ജോര്‍ജ് പീഡീയേക്കല്‍, 
ഡയറക്ടര്‍ ഡോ.ജെഫേഴ്‌സണ്‍ ജോര്‍ജ്, ഡോ.നിഷ ജെഫേഴ്‌സണ്‍,ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ പങ്കെടുത്തു.

Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661

ഡോ.ജെഫേഴ്‌സണ്‍  ജോര്‍ജിന്റെ നേതൃത്വത്തില്‍  സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വന്‍ വിജയകരം.ഡോ.ജെഫേഴ്‌സണ്‍  ജോര്‍ജിന്റെ നേതൃത്വത്തില്‍  സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വന്‍ വിജയകരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക