Image

പ്രിന്‍സിപ്പലിനും ഹെഡ്‌മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍; സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു

Published on 22 November, 2019
 പ്രിന്‍സിപ്പലിനും ഹെഡ്‌മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍; സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു


സുല്‍ത്താന്‍ ബത്തേരി: പാമ്പ്‌ കടിയേറ്റ്‌ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഹെഡ്‌മാസ്റ്ററേയും സസ്‌പെന്‍ഡ്‌ ചെയ്‌തു. സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ്‌ നടപടിയെടുത്ത്‌.

സംഭവത്തില്‍ ഷജില്‍ എന്ന അധ്യാപകനെ ഇന്നലെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്‌ മുറിയില്‍നിന്നാണ്‌ ഷെഹ്ലക്ക്‌ പാമ്പ്‌ കടിയേറ്റത്‌. പാമ്പ്‌ കടിച്ചുവെന്ന്‌ പറഞ്ഞിട്ടും അവശയായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികതര്‍ ശ്രമിച്ചില്ല.

കുട്ടിയുടെ ഉപ്പ സ്‌കൂളിലെത്തിയാണ്‌ കൂട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്‌. അപ്പോഴെക്കും ഒരുപാട്‌ വൈകിയിരുന്നു.
ഷെഹ്ലയുടെ മരണത്തോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോളാണ്‌ അവിടത്തെ അനാസ്ഥ കൂടുതല്‍ വ്യക്തമായത്‌.

പൊട്ടിപൊളിഞ്ഞ ക്ലാസ്‌ മുറികളില്‍ ഒട്ടും സുരക്ഷിതമില്ലാതെയാണ്‌ കുട്ടികളെ ഇരുത്തിയിരുന്നത്‌. ക്ലാസില്‍ ചെരിപ്പിട്ടു കയറാനും അനുവദിച്ചിരുന്നില്ല. പരാതി പറയുന്ന കുട്ടികളെ തല്ലിയൊതുക്കുന്നതും ഇവിടെ പതിവാണെന്ന്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക