Image

ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി തലയ്‌ക്ക്‌ പിന്നില്‍ ബാറ്റ്‌ തട്ടി മരിച്ചു

Published on 22 November, 2019
ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി തലയ്‌ക്ക്‌ പിന്നില്‍ ബാറ്റ്‌ തട്ടി മരിച്ചു


മാവേലിക്കര : ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കെ കൈയിലിരുന്ന ക്രിക്കറ്റ്‌ ബാറ്റ്‌ തെറിച്ച്‌ കഴുത്തിന്‌ പിന്നില്‍ തട്ടി ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചു. ചാരുമ്മൂട്‌ പുതുപ്പള്ളിക്കുന്ന്‌ വിനോദ്‌ ഭവനില്‍ നവനീതാണ്‌ മരിച്ചത്‌.

മാവേലിക്കര ചുനക്കര ഗവണ്‍മെന്റ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്‌ സംഭവം നടന്നത്‌. ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിഞ്ഞ്‌ കൈ കഴുകാനായി പുറത്തേക്ക്‌ ഇറങ്ങിയപ്പോഴാണ്‌ നവനീതിന്റെ കഴുത്തില്‍ ബാറ്റ്‌ കൊണ്ടത്‌. ബാറ്റ്‌ കഴുത്തില്‍ ഇടിച്ചയുടന്‍ നവനീതിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

ഉച്ചഭകഷണം കഴിക്കാനുള്ള ഇടവേളയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിച്ച വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നാണ്‌ ബാറ്റ്‌ അബദ്ധത്തില്‍ തെറിച്ച്‌ പോയത്‌. സഹപാഠികളും അധ്യാപകരും കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില ഗുരുതരമായതിനെത്തുടര്‍ന്ന്‌ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റുന്ന വഴിമദ്ധ്യേ മരണം സംഭവിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക