Image

പാമ്‌ബുകടിയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ലജ്ജാകരമെന്ന്‌ പി.ജെ.ജോസഫ്‌

Published on 22 November, 2019
പാമ്‌ബുകടിയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ലജ്ജാകരമെന്ന്‌ പി.ജെ.ജോസഫ്‌


കട്ടപ്പന: ബത്തേരിയില്‍ ക്ലാസ്‌മുറിയില്‍െവച്ച്‌ പാമ്‌ബുകടിയേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍പോലും ആവാത്ത സ്ഥാപനങ്ങള്‍ ഇന്നുമുണ്ട്‌ എന്നത്‌ കേരള സമൂഹത്തിനാകെ ലജ്ജാകരമാണെന്ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. പറഞ്ഞു

ഈ സംഭവത്തിന്‌ പിന്നിലെ ഉത്തരവാദികള്‍ നാം ഓരോരുത്തരുമാണ്‌. സ്‌കൂളില്‍ പി.ടി.എ.എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എം.എല്‍.എ. ചോദിച്ചു. ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക