Image

കണ്ണൂര്‍ ജില്ലയിലെ നിരത്തുകളില്‍ താരമായി ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍

Published on 22 November, 2019
കണ്ണൂര്‍ ജില്ലയിലെ നിരത്തുകളില്‍ താരമായി ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍


കണ്ണൂര്‍: ജില്ലയിലെ നിരത്തുകളിലും താരമായി ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍. പയ്യന്നൂരിലും കൂത്തുപറമ്‌ബിലുമാണ്‌ ഇ-ഓട്ടോകള്‍ എത്തിയത്‌. ഇന്ധനവില വര്‍ധനവിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ ഇലക്‌ട്രോണിക്‌ ഓട്ടോറിക്ഷകള്‍ക്ക്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌.

പയ്യന്നൂര്‍ കാങ്കോലിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കെ.ടി.കുഞ്ഞികൃഷ്‌ണനാണ്‌ ഇലക്‌ട്രോണിക്‌ ഓട്ടോറിക്ഷയുമായി യാത്രക്കാരെ സ്വീകരിക്കുന്നത്‌. കാങ്കോല്‍ ടൗണിലെ താരമാണ്‌ ഇപ്പോള്‍ ഈ വാഹനം. ദിവസം തോറും വര്‍ധിക്കുന്ന ഇന്ധനവില വര്‍ദ്ധനവിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇലക്‌ട്രോണിക്‌ ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്‌. നീലയും വെള്ളയും നിറത്തിലുള്ള ഈ ഓട്ടോറിക്ഷയ്‌ക്ക്‌ പുകയും, ശബ്ദവുമില്ല എന്നതാണ്‌ പ്രധാന സവിശേഷത. പരമാവധി വേഗത എണ്‍പത്‌ കിലോമീറ്റര്‍ വരെയാണ്‌. മൂന്ന്‌ മണിക്കൂര്‍ ചാര്‍ജ്‌ ചെയ്‌താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാം.

പൂര്‍ണമായും ഓട്ടോമാറ്റിക്‌ വാഹനമാണ്‌. വേഗത നിയന്ത്രണത്തിന്‌ പ്രത്യേക സ്വിച്ചുകളുണ്ട്‌. സാധാരണ ഓട്ടോറിക്ഷകളെ അപേക്ഷിച്ച്‌ ഈ വാഹനത്തിന്‌ കുലുക്കവും കുറവാണ്‌. കൂത്തുപറമ്‌ബിന്‌ പുറമെ കാലിക്കടവിലും ഇലക്‌ട്രോണിക്‌ ഓട്ടോറിക്ഷ എത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക