അനുസ്മരണ സമ്മേളനവും ഉപഹാരസമര്‍പ്പണവും
AMERICA
22-Nov-2019
AMERICA
22-Nov-2019

കവി, കഥാകൃത്ത്, ഗ്രന്ഥകാരന്‍, നാടക നടന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം.ടി.ദാമോദരന്‍ പടുവത്തിന്റെ അഞ്ചാം ചരമദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഗ്രന്ഥകാരനും വിദ്യാഭ്യാസ ഉപദേഷ്ടാവും മനഃശാസ്ത്ര വിദഗ്ദനും മഹാരാഷ്ട്രയിലെ മഹാത്മാഗാന്ധി മിഷന്‍ കോളേജുകളുടെ മുന്‍ഡയറക്ടറുമായ പ്രൊഫസര്‍(കേണല്‍) ഡോക്ടര്‍ കാവുമ്പായി ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു. കണ്ണൂരിലെ ചിലങ്ക സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ രാഘവന്‍ പാലയാട് അദ്ധ്യക്ഷത വഹിച്ചു. ഫാസില്‍ മുരിങ്ങോളി സ്വാഗതം പറഞ്ഞു. കെ.വല്ലിടീച്ചര്‍ പ്രാര്‍ത്ഥനയും നോവലിസ്റ്റ് ശേഖര്‍ജി അനുസ്മരണഭാഷണവും നടത്തി. പ്രൊഫ. ദാസന്‍ പുത്തലത്ത്, എ.വി.എ ബക്കര്‍, എം.എന്‍.നമ്പ്യാര്‍, കെ. നാരയണന്‍ മാസ്റ്റര്‍, കെ.പത്മനാഭന്‍ മാസ്റ്റര്‍, കെ.വി. അസീസ് മാസ്റ്റര്‍, തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തി. റിട്ടയേര്‍ഡ് AEO യും കവിയും ഗ്രന്ഥകാരനും സംഘാടകനുമായ എം.എന്‍.നമ്പ്യാരെ പ്രൊഫ(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍ പൊന്നാടയണിയിച്ച് ഫലകവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു. പ്രശസ്ത കളരിപ്പയറ്റ് വിദഗ്ദനായ കോട്ടൂര്‍ പ്രകാശന്‍ ഗുരുക്കള്‍ക്ക് ചിലങ്ക അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍ക് ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍ ആദരിച്ചു.
ചന്ദ്രന്‍ മുണ്ടക്കാടിന്റെ (ചിലങ്ക സാംസ്‌കാരിക വേദി പ്രസിഡന്റ്) ഏഴാമത്തെ കൃതിയുടെ പ്രകാശനം പ്രൊഫ.ദാസന്‍ പുത്തലത്ത് ആദ്യപ്രതി എ.വി.എ. ബക്കറിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഇതേ സമ്മേളനത്തില്‍ വെച്ച് സിറ്റിലൈറ്റ് മാസികയുടെ പത്രാതിപരായ എ.വി.എ.ബക്കര്‍, കവിയത്രി ജാനകി അമ്മ മണ്ണയാട്, ചെണ്ടകലാകാരന്‍ കെ.എം.രാജന്‍ ബാബു, പ്രശസ്ത തകില്‍ വിദ്വാന്‍ കെ.ശിവന്‍ കാനത്തൂര്‍, ഹാര്‍മോണിസ്റ്റ് കെ.കെ.പീതാംബരന്‍ പനങ്കാവ്, കവയിത്രി ചന്ദ്രിക മൊറാഴ, കഥാകാരി ഷമീമ വളപട്ടണം എന്നിവരേയും ആദരിച്ചു. ഉത്തരകേരളത്തിലെ നൂറുകണക്കിന് സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുത്ത ഈ സമ്മേളനത്തിന്‍ നന്ദി പറഞ്ഞത് ചിലങ്ക സെക്രട്ടറി, സുജാ സത്യനാഥായിരുന്നു.

ചിലങ്ക സാംസ്‌കാരികവേദി, കണ്ണൂര്‍ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെയും കലാകാരന്‍മാരുടെയും സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായ പ്രൊഫ(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍, പ്രശസ്ത കവിയും ഗ്രന്ഥകാരനും റിട്ടയേര്‍ഡ് AEO യുമായ എം.എന്‍.നമ്പ്യാരെ ആദരിച്ചു. ചന്ദ്രന്‍മുണ്ടക്കാട്, സുജാത സത്യനാഥ്, എ.വി.എ.ബക്കര്‍, പ്രൊഫ ദാസന്‍ പുത്തലത്ത്, എം.എന്‍ നമ്പ്യാര്‍, വല്ലിടീച്ചര്‍, ശേഖര്‍ജി, കെ.നാരായണന്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിദ്യത്തില്‍.

പ്രശസ്ത കളരിപ്പയറ്റ് വിദഗ്ദനായ കോട്ടൂര്‍ പ്രകാശന്‍ ഗുരുക്കള്‍ക്ക് സാഹിത്യകാരനും റിട്ടയേഡ് ഉന്നത ആര്‍മി ഓഫീസറും, മഹാത്മാഗാന്ധിമിഷന്‍ ഗ്രൂപ്പ് ഓഫ് കോളേജുകളുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ (കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദന്‍ ചിലങ്ക സാംസ്‌കാരിക പുരസ്‌കാരം പ്രദാനം ചെയ്തു. വടക്കേ മലബാറിലെ സാഹിത്യകാരന്മാരുടെയും സമ്മേളനത്തിലെ വേദിയില്‍, ചന്ദ്രന്‍ മുണ്ടക്കാട്, സുജാത സത്യനാഥ്, പ്രൊഫ.ദാസന്‍ പുത്തലത്ത്, എ.വി.എ.ബക്കര്‍, എം.എന്‍.നമ്പ്യാര്‍, വല്ലിടീച്ചര്‍, ശേഖര്‍ജി, നാരായണന്‍ മാസ്റ്റര്‍ എന്നിവരെയും കാണാം.

ചിലങ്ക സാംസ്‌കാരിക വേദി കണ്ണൂരില്‍ സംഘടിപ്പിച്ച മലബാറിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തില്‍ സാഹിത്യകാരനും റിട്ടയേര്‍ഡ് ഉന്നത ആര്‍മി ഓഫീസറും, മഹാത്മാഗാന്ധിമിഷന്‍ ഗ്രൂപ്പ് ഓഫ് കോളേജുകളുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ (കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു. പ്രൊഫ (അഡ്വക്കേറ്റ്) ദാസന്‍ പുത്തലത്ത്, എ.വി.എ ബക്കര്‍ (പത്രാധിപര്‍ സിറ്റിലൈറ്റ് മാസിക), എം.എന്‍.നമ്പ്യാര്‍ (ഗ്രന്ഥകര്‍ത്താവ്, റിട്ട. എ.യി.ഓ), ചനന്ദ്രന്‍ മുണ്ടക്കാട് (പ്രസിഡന്റ്, ചിലങ്ക, ഗ്രന്ഥകര്‍ത്താവ്), കെ.വല്ലി ടീച്ചര്‍ (നടി), ശേഖര്‍ജി (നോവലിസ്റ്റ്), കെ.നാരായണന്‍ മാസ്റ്റര്‍ (ഗ്രന്ഥകര്‍ത്താവ്) എന്നിവര്‍ വേദിയില്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments