Image

ആര്‍‌ആര്‍‌ആര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 22 November, 2019
ആര്‍‌ആര്‍‌ആര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍‌ആര്‍‌ആര്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

 എന്‍. ടി. രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കല്‍പ്പിക കഥയാണിത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക