Image

'ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ' - രോഷത്തോടെ നാദിര്‍ഷ

Published on 22 November, 2019
'ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ' - രോഷത്തോടെ നാദിര്‍ഷ

വയനാട് സര്‍വജന വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ രോഷത്തോടെ പ്രതികരിച്ച്‌ നടനും സംവിധായകനുമായ നാദിര്‍ഷ. ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂയെന്ന് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??

ഒരുപാട് സങ്കടം….


സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്ബോള്‍ അപ്രക്ത്യഷ്യമാകും…മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം…….


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക