Image

ഉമ്മാ... എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രിയില്‍ പോയിട്ട് വരാ' - ഉമ്മയെ ആശ്വസിപ്പിച്ച്‌ ഷഹ്‌ല മരണത്തിലേക്ക് യാത്രയായി

Published on 22 November, 2019
ഉമ്മാ... എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രിയില്‍ പോയിട്ട് വരാ' - ഉമ്മയെ ആശ്വസിപ്പിച്ച്‌ ഷഹ്‌ല മരണത്തിലേക്ക് യാത്രയായി
ഉമ്മ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ' എന്നായിരുന്നു ആ ശുപത്രിയിലേക്ക് പോകും വഴി ഷഹ്ല ഉമ്മയെ വിളിച്ച്‌ പറഞ്ഞതാണിങ്ങനെ. എന്നാല്‍ തിരിച്ചെത്തിയത് ഷെഹ്ലയുടെ നീലിച്ച, ചേതനയറ്റ ശരീരമായിരുന്നു. ആശുപത്രിയിലേക്ക് പോകുമ്ബോള്‍ ബാഗിനെക്കുറിച്ചും ചെരുപ്പിനെക്കുറിച്ചുമൊക്കെയാണ് മകള്‍ പറഞ്ഞുകൊണ്ടിരുന്നതെന്ന് പിതാവ് അബ്ദുല്‍ അസീസ് ഓര്‍ത്തു.

'ഓള് കുറെ പ്രാവശ്യം പറഞ്ഞതാ, എന്തോ കടിച്ചു, വയ്യാതാവുന്ന്ണ്ട്ന്ന്. കുറച്ചു കഴിഞ്ഞ് ടീച്ചര്‍ പുറത്തേക്ക് വിളിച്ച്‌ കൊണ്ടോയി. പിന്നെ വേറെക്കുറേ ടീച്ചര്‍മാരും വന്നു. വെള്ളം കൊണ്ട് കാല് കഴുകി. എന്നിട്ടും ചോര വരുന്നുണ്ടായിരുന്ന്. കടിച്ച്‌ന്ന് പറഞ്ഞിട്ട് ആദ്യം കാലില്‍ കെട്ടുകെട്ടി. പിന്നെ അത് അഴിച്ച്‌ കളഞ്ഞ്. പിന്നെ ഓളെ ഉപ്പ വന്നിട്ട് ക്ലാസ് പോയി പൊത്ത് കണ്ടേനേഷാണ് അസ്പത്രീലേക്ക് കൊണ്ടോയത്. ഇല്ലെങ്കില് ഓള്‍ക്കൊന്നും പറ്റൂലായിരുന്നു'- സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ.


അഭിഭാഷകനായ ഉപ്പ കോടതിയില്‍ നിന്ന് എത്തുന്നത് വരെ കുട്ടിയെ സ്‌കൂളില്‍ നിര്‍ത്തുകയായിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക