Image

നാളെ മുതല്‍ മക്കളുടെ കയ്യില്‍ ഓരോ പത്തലു കൂടെ വച്ചു കൊടുക്കാം... കടിക്കാന്‍ വരുന്ന പാമ്പിനെ തല്ലാനും വിവരമില്ലാത്ത അധ്യാപകനെ തല്ലാനും.. രണ്ടും വിഷമാണ് ! (സുമേഷ് മോഹന്‍)

സുമേഷ് മോഹന്‍ Published on 22 November, 2019
നാളെ മുതല്‍ മക്കളുടെ കയ്യില്‍ ഓരോ പത്തലു കൂടെ വച്ചു കൊടുക്കാം... കടിക്കാന്‍ വരുന്ന പാമ്പിനെ തല്ലാനും വിവരമില്ലാത്ത അധ്യാപകനെ തല്ലാനും.. രണ്ടും വിഷമാണ് ! (സുമേഷ് മോഹന്‍)
വര്‍ഷാവര്‍ഷീ മെയ് കഴിയുമ്പോ ഇളിച്ചു പിടിച്ചു ടീച്ചര്മാരും മാഷുമാരും കുന്നും മലയും ഇടവഴിയും തൊണ്ടും പടവും പാടവും കടന്നു വീട് കയറി ഇറങ്ങുന്നുണ്ട് .! പിള്ളേരെ പിടിക്കാന്‍...

പണ്ടൊക്കെ ലോക്കല്‍ ബാങ്കുകളില്‍നിന്നും നിക്ഷേപ സമാഹരണംഎന്ന് പറഞ്ഞു മാനേജര്‍ മാരും സ്റ്റാഫും സ്ഥലത്തെ ചില കാശുള്ള വീടുകളില്‍ കയറുമായിരുന്നിങ്ങനെ....
രണ്ടും ഒരു തരം പിടുത്തം ആണ്
ബിസിനസ് ആണ്
പിടിച്ചു നില്‍ക്കാന്‍ ഉള്ള പെടാപാട് ആണ്..

സര്‍ക്കാര്‍ സമാര്‍ട്ട് സ്‌കൂള്‍ എന്നൊക്കെ തള്ളും ..തന്റെ സ്‌കൂള്‍ /മീന്‍സ് താന്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ സ്മാര്‍ട് സ്‌കൂള്‍ ആക്കാന്‍ അധ്യാപകരാണ് ശ്രമിക്കേണ്ടത് .
എന്തേലും ഉണ്ടാകുമ്പോള്‍ വടക്കോട്ട് നോക്കുന്ന മലയാളി ഒന്നു ശ്രദ്ധിക്കണം.
നമ്മുടെ കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സ്ഥിതി എന്താണ് ?
നമ്മുടെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാന്റ് എന്താണ് എന്നൊക്കെ..
അതിനു ചെയ്യാന്‍ ഒരൊറ്റ കാര്യമേ ഒള്ളു പി റ്റി എ അറ്റന്‍ഡ് ചെയ്യുക .
വെറുതെ പണിയില്ലാത്ത വഴിയേ നടക്കുന്ന തോറ്റ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അധ്യക്ഷനാക്കി ഉണ്ടാക്കേണ്ട കമ്മറ്റിയല്ല പി റ്റി എ .
മിനിമം സയന്റിഫിക്ടെമ്പര്‍ ഉള്ള . അത്യാവശ്യ വിദ്യാഭ്യാസമുള്ള ആള്‍ ഉണ്ടായിരിക്കണം.
ഇപ്പോള്‍ പല സ്‌കൂളുകളിലും പി ടി എ മീറ്റിങ് എന്നു പറഞ്ഞാല്‍ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുന്ന ദിവസം എന്നാണ്..

ഓരോ ടീച്ചര്‍മാര്‍ കസേര ഇട്ട് നിര നിര യായി ഇരിക്കുന്നു കൊച്ചും തള്ള/തന്ത യും കൂടെ കൃഷിനാശത്തിനു നഷ്ടപരിഹാരത്തിന് അപേക്ഷ വെക്കാന്‍ പോയവരെ പോലെ ഓരോ കസേരക്ക് മുന്നിലും ചെല്ലുന്നു .. ഒപ്പ് വാങ്ങുന്നു..
കുട്ടിയുടെ കുറ്റം കേള്‍ക്കുന്നു പൊരുന്നു..
നിങ്ങളില്‍ ആരെങ്കിലും ഏതേലും അധ്യാപകരോട് ചോദിച്ചിട്ടുണ്ടോ
' അല്ല സാറേ എന്റെ കുട്ടിക്ക് നിങ്ങള്‍ എന്ത് സൗകര്യമൊക്കെയാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത് ? 'എന്ന്
ചോദിക്കണം എന്നുണ്ടെങ്കില്‍ ഇവര് വീട് കേറി പിള്ളേരെ പിടിക്കുന്നതിനു മുന്‍പ് ചോദിക്കണം .

കൊച്ചഡ്മിഷനും വാങ്ങി ഗേറ്റ് കടന്നാല്‍ പിന്നെ ഒന്നും ചോദിക്കാതെ ഇരിക്കുന്നത് ആണ് ബുദ്ധി ...!

ഞായറാഴ്ച സണ്ടേ ക്ലസ്സില്‍ ദൈവം മനുഷ്യനെ മണ്ണില്‍ നിന്നും ഉണ്ടാക്കിയെന്നു പഠിപ്പിച്ചിട്ട്. പിറ്റേന്ന് തിങ്കളാഴ്ച ബയോളജി ക്ലസ്സില്‍ പോയി പരിണാമ സിദ്ധാന്തം പഠിപ്പിയ്ക്കുന്ന ടീമുകളെ ഒക്കെ പേടിക്കണം..

വീട്ടില്‍ അരി മേടിക്കാന്‍ ആണ് ആളുകള്‍ ജോലി ചെയ്യുന്നത് അല്ലാതെ സാമൂഹിക പ്രതിബദ്ധത കൊണ്ടല്ല !

അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത നന്മ ഒരു സമൂഹത്തില്‍ പ്രതേക ജോലി ചെയ്യുന്നവര്‍ക്ക് കൊടുക്കുകയോ..ആരെങ്കിലും അങ്ങനെ നന്മ ആരോപിച്ചാല്‍ അത് മിണ്ടാതെ തലയില്‍ ഏറ്റുകയോ ചെയ്യരുത് !

അധ്യാപക സമൂഹത്തോട് നമ്മള്‍കാലാകാലങ്ങളായി ചെയ്തത് കടുത്ത അനീതിയാണ്. വെറുതെ ഒള്ള നന്മ മുഴുവന്‍ സമൂഹം അവരുടെ മേല്‍ വച്ചു കൊടുത്തു.
ആ പഹായന്മാരാണെങ്കിലോ അത് ആമയെ പോലെ തങ്ങിക്കൊണ്ടു നടപ്പും .. !
സത്യത്തില്‍ ഒരു സെയില്‍സ് മാന്റെ ജോലി ചെയ്യുന്ന ആള്‍ എന്ന രീതിയില്‍ ഒക്കെ കണ്ടാല്‍ പ്രശ്‌നം തീരും
ഇത് ഉപദേശവും വഴക്കും ഉത്തരവാദിത്വവും നന്മയും എല്ലാം കൂടെ ചേര്‍ന്ന് മുഴുവന്‍ സ്വര്‍ഗത്തിന്റെയും അവകാശികള്‍ ആവുന്ന നന്മകൂട്ടങ്ങള്‍....
എന്നാല്‍ വല്ലോ നന്മയും ഉണ്ടോ അതൊട്ടു ഇല്ല താനും.!!

എന്നാല്‍ സമൂഹം നല്‍കുന്ന ചെറിയ പ്രിവിലേജ് വേണ്ടന്ന് വക്കുമോ ഇവര്‍ ങേ ഹേ....!
ബസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ പറയും ഞാനേ പത്തായിരം പിള്ളേര്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത ആള്‍ ആണ് എന്നു
ഒന്നു തിരുത്തിയാല്‍ പറയും നീ ഒക്കെ എന്നെ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലന്നു..!

70 80 90 കാലഘട്ടത്തിലെ ചിലരുടെ പഠിപ്പീരിന്റെയും പെരുമാറ്റതത്തിന്റെയുമൊക്കെ കൊണം കൊണ്ടാണ് ഇപ്പോള്‍ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിള്ളേര് ഇല്ലാതെ വരുന്നതും ജോലി വേണ്ടത് കൊണ്ട് പിള്ളേരെ പിടിക്കാന്‍ അധ്യാപകര്‍ക്ക് ഇറങ്ങേണ്ടി വരുന്നതും!!

അന്നത്തെ അവസ്ഥയൊക്കെ ഓര്‍ത്ത് നോക്കിയാല്‍ തമിഴന്‍ അണ്ണാച്ചിയില്‍ നിന്നും പലിശക്ക് എടുത്തിട്ട് ആണെങ്കിലും സ്വന്തം കൊച്ചിനെ ഏതു കൂലിപ്പണിക്കാരനും അണ്എയ്ഡഡ് സ്‌കൂളിലേ ചേര്ക്കു....
സാമൂഹിക പ്രതിബദ്ധത എന്നും പറഞ്ഞു സ്വന്തം കുഞ്ഞിനെ നിനക്ക് തരുന്ന ഫ്രീ വിദ്യാഭ്യാസീ എന്റെ ഔദാര്യമാണ് എന്ന് തോന്നിപ്പിചിരുന്ന തലമുറയുടെ പിന്മുറക്കാരുടെ കയ്യിലേക്ക് ഇട്ടു കൊടുക്കില്ല..

നാളെ മുതല്‍ മക്കടെ കയ്യില്‍ ഓരോ പത്തലു കൂടെ വച്ചു കൊടുക്കാം...
കടിക്കാന്‍ വരുന്ന പാമ്പിനെ തല്ലാനും
വിവരമില്ലാത്ത അധ്യാപകനെ തല്ലാനും..
രണ്ടും വിഷമാണ് !

നാളെ മുതല്‍ മക്കളുടെ കയ്യില്‍ ഓരോ പത്തലു കൂടെ വച്ചു കൊടുക്കാം... കടിക്കാന്‍ വരുന്ന പാമ്പിനെ തല്ലാനും വിവരമില്ലാത്ത അധ്യാപകനെ തല്ലാനും.. രണ്ടും വിഷമാണ് ! (സുമേഷ് മോഹന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക