ഇമ്പീച്ച്‌മെന്റ് എന്ത്? എങ്ങനെ? ഇമ്പീച്ച് ചെയ്യുമോ? (ഡോ . മാത്യു ജോയിസ് , ലാസ് വേഗസ്)
EMALAYALEE SPECIAL
21-Nov-2019
EMALAYALEE SPECIAL
21-Nov-2019

ഇമ്പീച്ച്‌മെന്റ്: അമേരിക്കന്‍ പ്രസിഡന്റിനെ വരച്ച വരയില്‍ നിര്‍ത്താനുള്ള കോണ്‍ഗ്രസ്സിന്റെ അവസ്സാന വജ്രായുധം.
1998 ഡിസംബര്‍ 19 ന് ബില്‍ക്ലിന്റണ്‍ ഇമ്പീച്ചു്ചെയ്യപ്പെട്ട ചരിത്രമാണ് നമ്മുടെ ഓര്‍മ്മയില്‍ ഉള്ളതെങ്കിലും, ഇതിന് മുന്‍പ്1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ എന്ന പ്രസിഡന്റും ഇമ്പീച്ഛ് ചെയ്യപ്പെട്ടിരുന്നു. ബില്‍ ക്ലിന്റണ്‍ കുറ്റക്കാരനെന്നു വിചാരണകളില്‍ തെളിയിക്കപ്പെട്ടതാണെങ്കിലും, നിയമാനുസൃതമായ മൂന്നില്‍ രണ്ട്ഭൂരിപക്ഷം വോട്ട് സെനറ്റില്‍ ലഭിക്കാഞ്ഞതിനാല്‍, പ്രസിഡന്റ് പദവി ഉപേക്ഷിക്കാതെ തന്റെ രണ്ടാം ഊഴവും പൂര്‍ത്തിയാക്കിയാണ് വിട പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് ലൈംഗീകാപവാദങ്ങളില്‍ എങ്ങനെ നാറിപ്പോകാമെന്നു തെളിയിക്കാന്‍ മോണിക്കാ ലൂവിന്‍സ്‌കി മുതല്‍ ലിന്‍ഡ ട്രിപ്പ്, കെന്നത്ത് സ്റ്റാര്‍ വരെ വെളിവാക്കിയ നഗ്ന സത്യങ്ങള്‍ മറക്കാനും സാധിക്കുന്നില്ല .
ഇമ്പീച്ച്‌മെന്റ് എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന ഭരണാധികാരികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് കുറ്റാരോപണങ്ങള്‍ വിചാരണ ചെയ്യപ്പെടുക എന്ന് മാത്രമേ വിവക്ഷിക്കുന്നുള്ളു. ക്രിമിനല്‍ നിയമത്തില്‍ പ്രതിയാക്കുന്നതുപോലെ, ആരോപണങ്ങള്‍ എത്രമാത്രം നിയമവിധേയമാകുന്നുവെന്നു അപഗ്രഥിക്കുന്നതല്ലാതെ, ഭരണാധികാരിയെ തന്റെ ഉന്നത പദവിയില്‍നിന്നും നീക്കം ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ല .
ചരിത്രത്തില്‍ ഏതാണ്ട് 19 ലധികം, അതില്‍ കൂടുതലും ഫെഡറല്‍ ജഡ്ജികള്‍ ആയിരുന്നു, ഇമ്പീച്ചു് ചെയ്യപ്പെട്ടു ജോലിയില്‍ നിന്നും വിരമിക്കേണ്ടി വന്നിട്ടുള്ളത്. ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ ജോണ്‍സണ്‍ എന്നിവര്‍ ഇമ്പീച്ചു് ചെയ്യപ്പെട്ടെങ്കിലും, കുറ്റവാളികളായി മുദ്രകുത്തി പ്രസിഡന്റ് പദവി ഉപേക്ഷിക്കാന്‍ വേണ്ടത്ര സെനറ്റ് വോട്ടുകള്‍ കിട്ടിയില്ല. ഇമ്പീച്ച്‌മെന്റിനു ജുഡീഷ്യറി കമ്മറ്റി അംഗീകാരം നല്കിയപ്പോള്‍ത്തന്നെ നിക്സണ്‍ രാജി വെച്ച ചരിത്രവും അത്ര പഴയതല്ല.
രാജ്യദ്രോഹക്കുറ്റവും വന്‍ അഴിമതിയും കൈക്കൂലിയും ഗൗരവപൂര്‍ണമായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിക്കപ്പെടുമ്പോള്‍, അമേരിക്കയിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങിയ ഉന്നത ഭരണാധികാരികളെ ഇമ്പീച്ഛ് ചെയ്തു പദവികളില്‍നിന്നും നീക്കം ചെയ്യാമെന്ന് അമേരിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11, സെക്ഷന്‍ 4 നിഷ്‌കര്‍ഷിക്കുന്നു. അതിന്‍ പ്രകാരം കോണ്‍ഗ്രസിലെ മൂന്നില്രണ്ട് മജോറിറ്റി ഇമ്പീച്ഛ് നടപടികള്‍ക്ക് അംഗീകാരം നല്‍കി, കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തു സെനറ്റിനു മുന്‍പാകെ ഇമ്പീച്ഛ് എന്ന വിചാരണ ചെയ്യപ്പെടുകയും, ബഹുഭൂരിപക്ഷം സെനറ്റര്‍മാര്‍ വോട്ടു ചെയ്തു പാസ്സാക്കി എടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ നിയമാനുസൃതമായി പ്രസിഡന്റിനെ പദവിയില്‍നിന്നും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നു സാരം .
ആയതിന്‍ പ്രകാരം പദവി നഷ്ടപ്പെടുമെന്ന് മാത്രമല്ല , യാതൊരു ഉത്തരവാദിത്വമുള്ള പദവികള്‍ വഹിക്കുന്നതിനോ, ട്രസ്റ്റോ ലാഭവിഹിതങ്ങള്‍ ലഭിക്കുന്നതിനോ അര്‍ഹതയില്ലാതാകുന്നു. കുറ്റങ്ങളുടെ ആഴമനുസ്സരിച്ചു പിഴയും ശിക്ഷകളും ഏറ്റുവാങ്ങേണ്ടിയതായും വരും.
അമേരിക്കന്‍ ഭരണഘടന പ്രകാരം, സെനറ്റ് ട്രയല്‍നടത്തുന്നതിന് പ്രധാനമായി മൂന്നു വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നു. ഒന്നാമതായി പ്രസിഡന്റിനെ വിചാരണ ചെയ്യുന്നതിന് ചീഫ് ജസ്റ്റീസ് അധ്യക്ഷത വഹിക്കണം. ഓരോ സെനറ്ററും പ്രതിജ്ഞാവാചകം ചൊല്ലി ഓത്ത് എടുത്തിരിക്കണം. മാത്രമല്ല , മൂന്നില്‍ രണ്ടു ഭൂരിപക്ഷം വോട്ടുകള്‍ കിട്ടിയാലേ, കുറ്റവാളി ആയി പ്രഖ്യാപിക്കാവൂ.
കഴിഞ്ഞ ജൂണ്‍ 17ന് തിരഞ്ഞെടുപ്പ് ക്യാംമ്പെയിന്‍ കിക്കോഫ് സമയത്ത്മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട്, ഇന്‍ബിച്ച്‌മെന്റ് നടന്നാല്‍ ഇലക്ഷനില്‍ ജയിക്കാന്‍ സഹായകമാകുമോ എന്ന് ചോദിച്ചതിന് അന്ന് പറഞ്ഞ മറുപടി ശ്രദ്ധേയമാണ് .
'അത് നല്ലതായിരിക്കുമെന്നു വളരെയധികം ജനങ്ങള്‍ പറയുന്നുണ്ട് . അങ്ങനെ പറയുന്നത് അനുചിതമായിരിക്കാം. ഒരു ഇലക്ഷന്‍ ഗംഭീരമായി വിജയിച്ചു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, അതോടൊപ്പം നല്ലതായ ഒരു സമ്പത് വ്യവസ്ഥ കെട്ടിപ്പടുത്തത് അവരെ പ്രകോപിപ്പിച്ചുവെന്നു എനിക്കറിയാം. രാഷ്ട്രീയ കാരണങ്ങള്‍ക്ക് അതീതമായി , പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് ചെയ്തതിന്റെ ക്രെഡിറ്റു കൂടി എനിക്കിരിക്കട്ടെ.
എന്തിനാണ് പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്യുന്നതെന്ന് നല്ലൊരു വിഭാഗം പൊതുജനങ്ങള്‍ക്ക് അറിയില്ലെങ്കിലും , അദ്ദേഹത്തിന്റെ പല ആശയങ്ങളും നടപടികളും ഇഷ്ടപ്പെടാത്തവര്‍ ഇതിനായി നാളുകളായി മുറവിളി കൂടിക്കൊണ്ടിരിക്കുകയാണ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വളരെ ബുദ്ധിപൂര്‍വം ഹൗസ് ഇന്റലിജന്‍സ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി ആഡം ഷിഫ് എന്ന തന്ത്രശാലിയെ ഇമ്പീച്ച്‌മെന്റ് നടപടിക്രമങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നതും വെറുതെയല്ല .
അധികാര ദുര്‍വിയോഗം നടത്തി, ഇഷ്ടമില്ലാത്തവരെ തല്‍ക്ഷണം പിരിച്ചുവിട്ടതും , കുടുംബാംഗങ്ങള്‍ക്ക് അവരുടെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാന്‍ സഹായിക്കുന്നതും വെറുപ്പ് സൃഷ്ടിക്കുന്നുവെന്ന് ട്രമ്പിന് നല്ലതു പോലെ അറിയാം. നിരവധി സ്ത്രീ വിഷയങ്ങളില്‍ പെട്ടുപോകുന്നുണ്ടെങ്കിലും, അതൊക്കെ തന്റെ സ്വന്തം മടിശീല ഉദാരമായി തുറന്നുകൊടുത്തു ഒതുക്കി തീര്‍ക്കുന്നതിനാല്‍ , പൊതുജനത്തിന് അതൊക്കെ വെറും ട്രംപിന്റെ കുട്ടിക്കളികള്‍ മാത്രമായി പര്യവസ്സാനിക്കുന്നു.
ട്രംപിനെതിരായി ഇമ്പീച്ച്‌മെന്റിനു നിരത്തി വെക്കുന്നപ്രധാന ആരോപണങ്ങള്‍ എന്തായിരിക്കാം ?
നീതിന്യായം നടത്തുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുക, വിദേശ വരുമാന വേതനങ്ങളില്‍ നിയമലംഘനം , കേന്ദ്ര നീതിന്യായ വ്യവസ്ഥക്ക് തുരങ്കം വെയ്ക്കുക , അധികാരദുര്‍വിനിയോഗം, മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുക തുടങ്ങിയ ഗൗരവ തീഷ്ണമായ ആരോപണങ്ങള്‍ വരും നാളുകളില്‍ ചിക്കിചികഞ്ഞു പരിശോധിക്കുമെന്നു ഉറപ്പായി . അതിനായിനടത്തിയ ഒരു സര്‍വേയില്‍ പ്രത്യക്ഷപ്പെട്ട ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു .
1. ജോ ബൈഡന്‍, അദ്ദേഹത്തിന്റെ മകന്‍ ഹണ്ടര്‍ എന്നിവരെപ്പറ്റി അന്വേഷണം നടത്താന്‍ ട്രമ്പ് , ഉക്രെയിന്‍ ഭരണകൂടത്തിന്റെ സഹായം തേടിയോ ?
2. ബൈഡന്‍ ഗ്രൂപ്പിനെതിരായുള്ളഅന്വേഷണത്തിന് സമ്മര്‍ദ്ദം ഏല്പിക്കാന്‍ ഉക്രയിനുള്ള 400 മില്യണ്‍ മിലിട്ടറി എയ്ഡ് തടഞ്ഞുവെക്കുന്നതിനു ട്രമ്പ് കരുക്കള്‍ നീക്കിയോ?
3. ട്രമ്പ് ഭരണകൂടം ഉക്രയിനുമായുള്ള ഇടപാടുകള്‍ മൂടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ?
ഇവയൊക്കെയും ചെയ്യാന്‍ ഒരു പ്രസിഡന്റ് ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇമ്പീച്ചു് ചെയ്യാനും മാത്രം ഗൗരവ സ്വഭാവംഉണ്ടോ എന്നതില്‍ പൊതുജനത്തിന് സംശയമുണ്ട്. റിപ്പബ്ലിക്കന്‍സ് ഇക്കാര്യത്തില്‍ യോജിക്കുന്നില്ല, ഡെമോക്രാറ്റ് വിഭാഗത്തില്‍ 80% അവ ശരിവെക്കുന്നു എന്നത് പാര്‍ട്ടിവൈരാഗ്യം മാത്രമായിരിക്കാം.
ക്ലിന്റന്റെയും ട്രമ്പിന്റെയും ഇമ്പീച്ച്‌മെന്റില്‍ ചില പ്രകടമായ വ്യത്യാസങ്ങള്‍ കൂടിയുണ്ട് .
ഇന്റലിജന്‍സ്, ഓവര്‍സൈറ്റ്, ഫോറിന്‍ അഫേഴ്സ് എന്ന മൂന്നു ഹൗസ് കമ്മറ്റികള്‍ ട്രംപിനെതിരായ തെളിവുകളും സാക്ഷികളും അന്വേഷിച്ചു ശേഖരിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു. എന്നാല്‍ കെന്നെത്ത് സ്റ്റാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനുമേല്‍ ഹൗസ് ജുഡീഷ്യറി എന്ന ഒറ്റ കമ്മറ്റിയാണ് ക്ലിന്റണെ ഇമ്പീച്ചു് ചെയ്യാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കിയത്. ട്രംപിന്റെ അഭിഭാഷകര്‍ക്ക് ഹൗസ് വിചാരണയില്‍ നേരിട്ട് പങ്കു ചേരാന്‍ ആവില്ലെങ്കിലും, പതിവിനു വിപരീതമായി,സംബന്ധിക്കാന്‍ അവസ്സരം നല്‍കുന്നുണ്ട് . ഇമ്പീച് ച്വേയ്യപ്പെട്ടാല്‍ സാക്ഷികള്‍ക്ക് മുഴുവന്‍ സെനറ്റിനും മുന്‍പാകെ സത്യം ധരിപ്പിക്കാന്‍ അവസ്സരം കൊടുക്കുമോ എന്ന വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല .
ഡെമോക്രറ്റുകള്‍ക്ക് മേല്‍ക്കോയ്മയുള്ള ഹൗസില്‍ ഇമ്പീച്ച് തീരുമാനം കൈക്കൊണ്ടാലും, റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരന്‍ ആക്കി പ്രഖ്യാപിക്കാന്‍ സാധ്യത തെളിഞ്ഞു കാണുന്നില്ല . അഥവാ നേരെ മറിച്ചായാല്‍, 25 മത്തെ അമെന്‍ഡ്‌മെന്റ് പ്രകാരം ട്രംപിന്റെ പ്രസിഡന്റ് പദവി ഉടന്‍ തെറിച്ചുപോകും, വൈസ് പ്രസിഡന്റ്മൈക്ക് പെന്‍സ് ഉടന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു പ്രസിഡന്റ് ആകും. ഒരു കാര്യം സുനിശ്ചിതം, അപ്പോള്‍ വൈസ് പ്രസിഡന്റിന്റെ ഒരു വേക്കന്‍സി സംജാതമാകും. പെന്‍സിനു വിശ്വാസമുള്ള ആരെയെങ്കിലും നോമിനേറ്റ് ചെയ്യും; കോണ്‍ഗ്രസ്സിന്റെ രണ്ടു് തലങ്ങളും അതിനെ അംഗീകരിച്ചു കഴിയുമ്പോള്‍ , പുതിയ വൈസ് പ്രസിഡന്റും സ്ഥാനമേല്‍ക്കും .
എന്നാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടുന്നത് സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങള്‍ മാത്രമാണ്. അല്ലാതെ നാട്ടുകാര്‍ ഇളകിമറിഞ്ഞു ആഭ്യന്തര കലഹമൊന്നും അമേരിക്കയില്‍ പ്രതീക്ഷിക്കേണ്ട . ഒരു വര്‍ഷം മുന്‍പ് തന്നെ ഇമ്പീച്ചു് ചെയ്താല്‍ സ്റ്റോക്ക് മാര്‍ക്കറ്റ്തകര്‍ന്നു തര്‍പ്പണമാകുമെന്ന് ട്രമ്പ് പ്രവചിച്ചിരുന്നു . എന്നാല്‍ നേരിയ താല്‍ക്കാലിക ചലനങ്ങള്‍ സംഭവിച്ചേക്കാമെന്നല്ലാതെ, വലിയ ഭൂകമ്പമൊന്നും ഭവിക്കയില്ല .
പ്രെഡിക്ട് ഇറ്റ് .ഓര്‍ഗ് സര്‍വേ പ്രകാരം 1% ത്തിനകമുള്ള ആഘാതങ്ങള്‍ തല്‍ക്കാലം പ്രതീക്ഷിച്ചാല്‍ മതി.
ഡെമോക്രാറ്റും റിപ്പബ്ലിക്കനും വടം വലി നടത്തുന്ന ഈ ദിവസ്സങ്ങളില്‍ നല്ലതു സംഭവിക്കട്ടെ , സത്യവും ന്യായവും ജയിക്കട്ടെ എന്നുമാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളു !

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Obama during his presidency favored Russia, Joe Biden had close tie with Ukraine
Trump did not do any crime for impeachment.
Democrats can kiss his ass...