Image

മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം 23 ന്

Published on 21 November, 2019
മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം 23 ന്

മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും ഫാമിലി കൗണ്‍സിലറും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം നവംബര്‍ 23 ന് (ശനി) നടക്കും. നോര്‍ത്തെന്‍ഡിനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഫാമിലി കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.താത്പര്യമുള്ളവര്‍ 07534967966 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം ശനിയാഴ്ച.
മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും,ഫാമിലി കൗണ്‍സിലറും,സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച (23/ 11) മാഞ്ചെസ്‌റ്റെറില്‍ നടക്കും.നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.ദിവ്യബലിയോടുകൂടിയാവും ധ്യാനം സമാപിക്കുക.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഫാമിലി കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.താല്‍പ്പര്യമുള്ളവര്‍ 07534967966 എന്ന നമ്പറില്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ക്രിസ്തുമസിന് ഒരുക്കമായിട്ടുള്ള ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക