Image

എരുമേലി വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ്‌ സര്‍ക്കാര്‍ വക പാട്ടഭൂമി അല്ലെന്ന്‌ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌

Published on 21 November, 2019
എരുമേലി വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ്‌ സര്‍ക്കാര്‍ വക പാട്ടഭൂമി അല്ലെന്ന്‌ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌

എരുമേലി വിമാനത്താവളത്തിന്‌ നിര്‍ദ്ദേശിക്കപ്പെട്ട ചെറുവള്ളി എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ വക പാട്ടഭൂമിയല്ലെന്ന്‌ ബിലിവേഴ്‌സ്‌ ഈസ്റ്റേണ്‍ ചര്‍ച്ച്‌ വക്താവ്‌. കൊങ്ങൂര്‍ ഇല്ലത്തെ ക്യഷ്‌ണന്‍ നമ്‌ബൂതിരിപ്പാടിന്റെയും മറ്റ്‌ കുടുംബാഗങ്ങള്‍ക്കും ജന്മാവകാശം ലഭിച്ചതാണ്‌ ചെറുവള്ളി എസ്‌റ്റേറ്റ്‌.

ക്രിസ്‌ത്യന്‍ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട ബിലിവേഴ്‌സ്‌ ഈസ്റ്റേണ്‍ ചര്‍ച്ച്‌ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സാമൂഹസേവനരംഗത്തും മികച്ച സേവനങ്ങളാണ്‌ പതിറ്റാണ്ടുകളായി ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സഭയെ അപകീര്‍ത്തിപ്പെടുത്താനും സഭയുടെ സ്വത്തുകള്‍ നഷ്ടപ്പെടുത്തുന്നതിനുമായി ചില തത്‌പരകഷികളില്‍ നിന്നും കുത്സിതശ്രമങ്ങള്‍ സഭ നിരന്തരം നേരിട്ടുവരികയാണ്‌. 

ഹാരിസന്‍ മലയാളം പ്ലാന്റേഷന്റെ മറ്റ്‌ തോട്ടങ്ങളുടെ രേഖകളും ചെറുവള്ളി എസ്‌റ്റേറ്റിന്റെ രേഖകളും കോടതി ഉത്തരവുകളും ആര്‍ക്കും പരിശോധിച്ച്‌ തെറ്റിദ്ധാരണയുള്ളവര്‍ക്ക്‌ മാറ്റാവുന്നതാണെന്നും സഭാ വക്താവ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക