Image

ബന്ദിന്റെ പേരില്‍ ബഹളം; കെ.എസ്.യു. നേതാക്കള്‍ക്കെതിരെ കേസ്

Published on 21 November, 2019
ബന്ദിന്റെ പേരില്‍ ബഹളം; കെ.എസ്.യു. നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കെ.എസ്.യു. ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെത്തുടര്‍ന് കോളേജില്‍ ബഹളം ഉണ്ടാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തു. പാറ്റൂരിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.


കെ.എസ്.യു. നേതാക്കളും വിദ്യാര്‍ഥികളുമായ അജ്മല്‍, റസിന്‍ചന്ദ്, അനീഷ് ഇഷാന്‍, നിജാസ് അഹമ്മദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്‍ക്കെതിരെയുമാണ് കേസ് എടുത്തതെന്ന് പേട്ട പോലീസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക