Image

റിജോഷ് വധം: വസീമിനേയും ലിജിയേയും മുംബൈ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും

Published on 20 November, 2019
റിജോഷ് വധം: വസീമിനേയും ലിജിയേയും മുംബൈ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും
ശാന്തന്‍പാറ (ഇടുക്കി): പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്‍െറ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന ഫാം ഹൗസ് മാനേജര്‍ വസീം (32), റിജോഷിന്‍െറ ഭാര്യ ലിജി (29) എന്നിവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയേറിയത്.

റിജോഷിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഇവര്‍ റിജോയുടെ മകള്‍ ജോവാനയെ മുംബൈയില്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇവരെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്യുക. വിഷം നല്‍കിയാണ് ജോവാനയെ കൊലപ്പെടുത്തിയത്. രണ്ടുദിവസമായി മുംബൈ പൊലീസുമായി ടെലിഫോണ്‍ ബന്ധം ലഭിക്കുന്നില്ലെന്ന് ശാന്തന്‍പാറ സി.ഐ പ്രദീപ് കുമാര്‍ പറഞ്ഞു.

മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലേ ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കേരള പൊലീസിന് സാധിക്കൂ. റിജോഷിനെ കൊലപ്പെടുത്തി ഫാം ഹൗസിനോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. പൊലീസ് അന്വേഷണം ശക്തമായതോടെയാണ് റിജോഷും ലിജിയും ഒളിവില്‍ പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക