Image

സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം

Published on 20 November, 2019
സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം
ജറൂസലം: സിറിയയിലെ ഇറാന്‍െറ ‘ഭീകര കേന്ദ്രങ്ങള്‍ക്കു’ നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍. ഇറാനില്‍നിന്നുള്ള റോക്കറ്റാക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ ഇസ്രായേല്‍ യുദ്ധവിമാനങ്ങളില്‍നിന്നുള്ള ശക്തമായ ആക്രമണം റഷ്യന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനം തടുത്തതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ പതിവായി ആക്രമണം നടത്താറുണ്ട്. എന്നാല്‍, ആക്രമണം സ്ഥിരീകരിക്കുന്നത് അപൂര്‍വമായി മാത്രമാണ്.

 തെക്കന്‍ ഡമസ്കസിന് മുകളിലൂടെ നിരവധി മിസൈലുകള്‍ പോകുന്നത് കാണാമായിരുന്നു എന്നാണ് തദ്ദേശവാസികള്‍ പറഞ്ഞത്. ഇവയില്‍ മിക്ക മിസൈലുകളും സിറിയന്‍ പ്രതിരോധ സംവിധാനം നശിപ്പിക്കുകയും ചെയ്തു. ഇസ്രായേലിന്‍െറ അധീനതയിലുള്ള പ്രദേശത്തുനിന്നാണ് യുദ്ധവിമാനങ്ങള്‍ ഡമസ്കസിലേക്ക് മിസൈല്‍ ആക്രമണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക