Image

വാളയാര്‍ കേസില്‍ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പി.സുബ്രഹ്മണ്യത്തെ നിയമിച്ചു

Published on 20 November, 2019
വാളയാര്‍ കേസില്‍ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പി.സുബ്രഹ്മണ്യത്തെ നിയമിച്ചു


കൊച്ചി: വാളയാര്‍ കേസില്‍ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി.സുബ്രഹ്മണ്യത്തെ നിയമിച്ചു. കേസില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അഡ്വ. ലതാ ജയരാജിനെ മാറ്റി പാലക്കാട്ടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പി.സുബ്രഹ്മണ്യത്തെ നിയമിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍ നിന്നാണ് പുതിയ നിയമനം. 

ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. വാളയാര്‍ സഹോദരിമാരുടെ അതിദാരുണ മരണത്തിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ സംഘത്തിന്റെ പരാജയവും സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ അലംഭാവവും പ്രതികളുടെ രക്ഷപ്പെടലിന് കാരണമായെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക