Image

ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് അംഗീകാരം

Published on 20 November, 2019
ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് അംഗീകാരം


ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ബി.പി.സി.എല്‍) ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അഞ്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയിലെയും ഓഹരികള്‍ വില്‍ക്കും.

സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള ടി.എച്ച്.ഡി.സി. ഇന്ത്യയിലെയും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെയും ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കും. പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സ്‌പെക്ട്രം ലേലത്തുക അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് രണ്ടുവര്‍ഷം മൊറോട്ടോറിയം അനുവദിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്കാണ് ഈ ആനുകൂല്യം ആശ്വാസകരമാവുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക