Image

ഗോവ ചലച്ചിത്ര മേളയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെതിരെ പ്രതിഷേധം

Published on 20 November, 2019
ഗോവ ചലച്ചിത്ര മേളയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെതിരെ പ്രതിഷേധം

പനജിന്മ ഗോവയില്‍ നടക്കുന്ന അന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ ഇരുന്ന മൂന്നു പേരാണ് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റത്. ഗോവയിലേക്ക് ഒഴുകുന്ന മഹാദയി നദിയില്‍ കനാലും അണക്കെട്ടും നിര്‍മിച്ചു വെളളം തിരിച്ചു വിടാനുളള കര്‍ണാടകയുടെ പദ്ധതിക്കു കേന്ദ്രം പരിസ്ഥിതി അനുമതി ഇളവു ചെയ്തു നല്‍കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രകാശ് ജാവഡേക്കറിനെ കൂടാതെ അമിതാഭ് ബച്ചന്‍, രജനീകാന്ത്, ബാബുല്‍ സുപ്രിയോ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സുവര്‍ണ ജൂബിലി ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിനു ചടങ്ങില്‍ സമ്മാനിച്ചു.രമേഷ് സിപ്പി, പി.സിശ്രീറാം, എന്‍.ചന്ദ്ര എന്നിവര്‍ക്കു ലെ!ജന്‍ഡ് പുരസ്‌കാരങ്ങളും നല്‍കി. സിനിമ ചിത്രീകരണത്തിനുളള അനുമതികള്‍ക്കു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുളള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു ജാവഡേക്കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക