ദുബായ്: യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി ഭാഗമായി നടത്തി വരുന്ന സര്‍ഗോത്സവം 2019 ന്റെ ചിത്ര കലാ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് സീനിയര്‍ വിഭാഗത്തില്‍ സമാല്‍ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. ആമിന നൗഷാദ്, ഫാത്തിമ ഫൈസല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കളറിംഗില്‍ ഫാത്തിമ ഫൈസല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടിയത് ആമിന നൗഷാദ്, മനാല്‍ അബ്ദുല്‍ റഷീദുമാണ്.
ജൂണിയര്‍ വിഭാഗം പെന്‍സില്‍ ഡ്രോയിംഗ് റൗഹ സൊഹറിന് ഒന്നാമതും രത്തന്‍ രാമകൃഷ്ണന്, ഷഹാബാ എം തൊട്ടടുത്ത രണ്ടും മൂന്നും സ്ഥാനം നേടി. കളറിംഗ് മത്സരത്തില്‍ രത്തന്‍ രാമകൃഷ്ണന് ഒന്നാമതായി. റൗഹ സൊഹറിന്, ഫാത്തിമ മിന്‍ഹ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു അര്‍ഹത നേടി. ചിത്ര രചന രംഗത്ത് ശ്രദ്ധേയരായ നദീം മുസ്തഫ, ഷൈനി ബിജു എന്നിവര്‍ വിധി കര്‍ത്താക്കളായി.
റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍