കൂത്തുപറമ്പ് : പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 'ടിക് ടോക്' പരിശീലന ക്യാംപിനെന്ന പേരില്‍ വിവിധയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൈതേരി പതിനൊന്നാംമൈല്‍ വിപി ഹൗസില്‍ കെ.കെ.ധര്‍മരാജനെയാണു (63) കുട്ടികള്‍ക്കെതിരായ പീഡനം തടയാനുള്ള പോക്‌സോ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമമായ 'ടിക് ടോക്' വഴി പരിചയപ്പെട്ട ആലപ്പുഴ നൂറനാട്ടെ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങിലാണു കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടി പറഞ്ഞത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. സ്കൂളില്‍ നിന്നു വിനോദയാത്ര പോവുകയാണെന്നു വീട്ടില്‍ പറഞ്ഞാണു പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് പോയത്.
അഞ്ചാം ദിവസവും തിരിച്ചെത്താതെ വന്നപ്പോഴാണു മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചു കണ്ടെത്തിയത്. ശിവപുരം വെമ്പടിത്തട്ടിലെ ലിജിന്‍ ഒരു വര്‍ഷം മുന്‍പു പീഡിപ്പിച്ചിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നു ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും (29) പോക്‌സോ നിയമപ്രകാരം റിമാന്‍ഡ് ചെയ്തിരുന്നു. മറ്റു 2 പേര്‍ക്കെതിരെക്കൂടി 'പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല