Image

യുവതിയുടെ മരണം; ഭര്‍ത്താവിനെതിരെ കേസ്

Published on 20 November, 2019
യുവതിയുടെ മരണം; ഭര്‍ത്താവിനെതിരെ കേസ്
കൊല്ലം: ആര്യനാട് മേലേച്ചിറ വിഷ്ണുനിവാസില്‍ ശാലു(24)വിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ബന്ധുക്കള്‍. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലും ശാലുവിന്റെ സഹോദരന്‍ എ.നിധീഷ് നല്‍കിയ പരാതിയെ തുടര്‍ന്നും ഭര്‍ത്താവ് പുളിമൂട് പ്രശാന്ത് ഭവനില്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡന മരണം വകുപ്പ് ചുമത്തിയാണ് കേസെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.

ശാലുവിനെ കഴിഞ്ഞ 30ന് രാത്രിയാണ് ഏലിയാവൂര്‍ പാലത്തില്‍ നിന്നു കാണാതായത്. ചെരിപ്പും സഞ്ചരിച്ച സ്കൂട്ടറും പാലത്തിനു സമീപത്തുണ്ടായിരുന്നു. വാഹനത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. സ്കൂബ ടീം നടത്തിയ തിരച്ചിലില്‍ മൂന്നാം ദിവസം കരമന ആറ്റില്‍ നിന്ന് മൃതദേഹം കിട്ടി. ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാലുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് നിധീഷ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം പ്രശാന്ത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക