Image

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Published on 20 November, 2019
കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നാഗര്‍കോവില്‍: തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നും മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ ആറു മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി . ചിന്നത്തുറ സ്വദേശികളായ കെന്നഡി (46), അബ്രോസ് (60), തോമസ് (60), ശശി (39), പീറ്റര്‍ (60), തനിസ്റ്റര്‍ (42)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയത് .


തേങ്ങാപ്പട്ടണത്തുനിന്ന് 70 നോട്ടിക്കല്‍ അകലെ ബോട്ടിലെ യന്ത്രത്തകരാറുമൂലം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിപോവുകയായിരുന്നു . ചരക്കുകപ്പലിലെ തൊഴിലാളികളാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം തൂത്തുക്കുടി മറൈന്‍ പോലീസിനെ അറിയിച്ചത് . തുടര്‍ന്ന് ഡി.ഐ.ജി. അരവിന്ദ് ശര്‍മയുടെ നിര്‍ദേശപ്രകാരം സേനാംഗങ്ങള്‍ ആദര്‍ശ് കപ്പലില്‍ സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക