Image

ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് കേരളത്തിലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

Published on 20 November, 2019
ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് കേരളത്തിലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഷാ​ഫി പ​റ​ന്പി​ല്‍ എം​എ​ല്‍​എ​യ്ക്കും മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം തെ​റ്റാ​ണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പാ​വ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും തെ​രു​വി​ല്‍ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന ഈ ​കേ​ര​ള പോ​ലീ​സി​ന് എ​ന്തു​പ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.


എം​എ​ല്‍​എ​യെ മ​ര്‍​ദിച്ച പോലീസുകാര്‍ക്കെതിരേ സ​സ്പെ​ന്‍​ഷ​ന്‍ ന​ട​പ​ടി എ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത്. സ​ഭ​യി​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ​റ്റി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ഞ​ങ്ങ​ള്‍ ഇ​ങ്ങോ​ട്ട് വ​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക