Image

പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ സ്വീകരണവും വിശുദ്ധ ഏഴിന്മേല്‍ കുര്‍ബാനയും

ജോയിച്ചന്‍ പുതുക്കുളം Published on 11 May, 2012
പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ സ്വീകരണവും വിശുദ്ധ ഏഴിന്മേല്‍ കുര്‍ബാനയും
പിറവം: പിറവം രാജാക്കന്മാരുടെ പള്ളി എന്ന്‌ ലോകമെമ്പാടും അറിലപ്പെടുന്ന പിറവം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ച പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ വന്‍പിച്ച സ്വീകരണവും വിശുദ്ധ ഏഴിന്മേല്‍ കുര്‍ബാനയും പിറവം വലിയപള്ളി അങ്കണത്തില്‍ മെയ്‌ 12ാം തീയതി രാവിലെ 7.30 മുതല്‍ 10.30 വരെ നടക്കും. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും, സഭാസ്ഥാനീകളും, വൈദിക ശ്രേഷ്‌ഠന്മാരും പങ്കെടുക്കുന്നു.

പിറവം വലിയപള്ളിയെ പിറവം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ച പരിശുദ്ധ ബസ്സേലിയോസ്‌ കാതോലിക്കാ ബാവായുടെ കല്‍പന സഭാ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ വായിക്കുന്നതായിരിക്കും.

പരിശുദ്ധ കുര്‍ബായും അതോടനുബന്ധിച്ച്‌ നടക്കുന്ന സമ്മേളനവും തല്‍സമയം www.piravomvaliyapally.com, www.mgccpiravom.com എന്നീ വെബ്‌സൈറ്റുകളിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്‌. ഫേസ്‌ബുക്ക്‌: piravom valiyapally
പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ സ്വീകരണവും വിശുദ്ധ ഏഴിന്മേല്‍ കുര്‍ബാനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക