Image

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Published on 20 November, 2019
പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രയേമയത്തിന് അനുമതി നിഷേധിച്ചതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളില്‍ നാല് പേര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കി. ഇതിന് പിന്നാലെ ഡയസില്‍ നിന്നും സ്പീക്കര്‍ ഇറങ്ങിപ്പോയിരുന്നു.


പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഡയസില്‍ കയറിയ അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ സൂചിപ്പിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക