Image

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ

Published on 20 November, 2019
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ
ന്യൂഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ഇന്ത്യ മുഴുവന്‍ നടപ്പാക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. രാജ്യസഭയിലാണ്‌ അമിത്‌ഷാ നിലപാട്‌ വശദമാക്കിയത്‌. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമെന്നും രജിസ്റ്ററിന്‌ മതത്തിന്റെ പേരില്‍ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തിലാണ്‌ മുന്നോട്ട്‌ പോകുന്നത്‌. രജിസ്റ്ററില്‍ നിന്ന്‌ ഒഴിവായവര്‍ക്ക്‌ നിയമപരമായി ട്രിബ്യൂണലിനെ സമീപിക്കാം. ആരേയും ഒഴിവാക്കാനല്ല എല്ലാ ഇന്ത്യന്‍ പൗരന്മാരേയും രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന്‌ എന്‍.ആര്‍.സിയുമായി ബന്ധമില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്‌, പാഴ്‌സി , ക്രിസ്‌ത്യന്‍ , ജൈന വിഭാഗങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതുണ്ട്‌. പാകിസ്ഥാന്‍ , ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ വിവേചനം നേരിട്ട്‌ ഇന്ത്യയിലേക്ക്‌ വന്നവര്‍ക്കാണ്‌ പൗരത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക