Image

ശബരിമലയ്‌ക്കായി പ്രത്യേക നിയമം വേണമെന്ന്‌ സുപ്രീംകോടതി; വനിതാ സംവരണ വ്യവസ്ഥയ്‌ക്ക്‌ വിമര്‍ശം

Published on 20 November, 2019
ശബരിമലയ്‌ക്കായി പ്രത്യേക നിയമം വേണമെന്ന്‌ സുപ്രീംകോടതി; വനിതാ സംവരണ വ്യവസ്ഥയ്‌ക്ക്‌ വിമര്‍ശം

ന്യൂഡല്‍ഹി: ശബരിമലയ്‌ക്ക്‌ മാത്രമായി പ്രത്യേക നിയമം വേണമെന്ന്‌ സുപ്രീം കോടതി. മറ്റ്‌ ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ്‌ ജസ്റ്റിസ്‌ രമണയുടെ പരാമര്‍ശം. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ്‌ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ്‌ പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്‌.

ശബരിമലയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതിനെയും ജസ്റ്റിസ്‌ രമണ വിമര്‍ശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ കൈമാറിയ കരട്‌ നിയമത്തില്‍ ബോര്‍ഡ്‌ ഭരണസമിതിയിലേക്ക്‌ വനിതകളെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയെയും ജസ്റ്റിസ്‌ രമണ വിമര്‍ശിച്ചു.

 ഏഴംഗ ബെഞ്ച്‌ മറിച്ചൊരു തീരുമാനമെടുത്താല്‍ വനിതകള്‍ക്ക്‌ എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയ്‌ക്കായി പ്രത്യേക നിയമം നിര്‍മിക്കുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ രണ്ട്‌ മാസം മുമ്‌ബ്‌ സുപ്രീം കോടതിയെ അറിയിച്ചിരുന്നുവെന്നത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ്‌ ഇന്ന്‌ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ ഒരു നിയമത്തിന്റെ കരട്‌ സുപ്രീം കോടതിക്ക്‌ കൈമാറുക മാത്രമാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തത്‌.

 തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019ന്റെ കരടാണ്‌ കോടതിക്ക്‌ സമര്‍പ്പിച്ചത്‌. ഇതില്‍ ഭരണ സമിതിയുടെ മൂന്നിലൊന്ന്‌ സ്ഥാനം വനിതകള്‍ക്ക്‌ സംവരണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി വിമര്‍ശനമുന്നയിച്ചത്‌.

ശബരിമലയെ മറ്റ്‌ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നാണ്‌സര്‍ക്കാര്‍ അഭിഭാഷകനോട്‌ ജസ്റ്റിസ്‌ രമണ പറഞ്ഞത്‌. പ്രതിവര്‍ഷം ഏതാണ്ട്‌50 ലക്ഷം ആളുകള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ്‌ ശബരിമലയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക