Image

മോഷണം തടയാന്‍ വെച്ച ക്യാമറയുമായി മുങ്ങിയ കള്ളനായി തെരച്ചില്‍

Published on 19 November, 2019
മോഷണം തടയാന്‍ വെച്ച ക്യാമറയുമായി  മുങ്ങിയ കള്ളനായി തെരച്ചില്‍
കോട്ടയം: മോഷണം ഉണ്ടായതിനെ തുടര്‍ന്ന് അത് തടയാന്‍ സ്ഥാപിച്ച ക്യാമറയുമായി മുങ്ങി കള്ളന്‍. കോട്ടയം ജില്ലയിലെ പൊത്തന്‍പുറം സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിക്കടുത്താണ് സംഭവം. പള്ളിക്കടുത്ത് സ്ഥിതി ചെയ്യുന്ന ബ്ലോ?സം വാ?ലി സ്കൂ?ള്‍ ഒഫ് എ?യ്ഞ്ച?ല്‍?സില്‍ സ്ഥാപിച്ച ക്യാമറയാണ് കള്ളന്‍ അടിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ആഗസ്റ്റ് മാസമാണ് സ്കൂളില്‍ മോഷണം നടക്കുന്നത്. തുടര്‍ന്ന് ഇത് തടയാന്‍ അധികൃതര്‍ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. നാലു ക്യാമറളാണ് സ്കൂളില്‍ സ്ഥാപിച്ചിരുന്നത്. മോഷണം നടത്താനെത്തിയ കള്ളന്‍ രണ്ട് ക്യാമറകള്‍ മുകളിലേക്ക് തിരിച്ച് വച്ച ശേഷം മൂന്നാമത്തെ ക്യാമറയുമായി കടന്നുകളയുകയായിരുന്നു.

മുന്‍പുണ്ടായ മോഷണക്കേസില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീ?ണ്ടും സ്കൂളില്‍ മോ?ഷ?ണം ന?ട?ന്ന?ത്. അതേസമയം സ്കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന നാലാമത്തെ ക്യാമറയില്‍ മുഖം മൂടി ധരിച്ചെത്തിയ ഒരു കള്ളന്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉള്‍പ്പടുത്തി സ്കൂള്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍ നടന്ന മോഷണത്തില്‍ കള്ളന്‍ സ്കൂളിന്റെ ഗേറ്റും പൂട്ടുകളും തകര്‍ത്തായിരുന്നു അകത്ത് കടന്നത്. സ്കൂളിലെ മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട മോഷ്ടാവ് പണവും ലാപ്‌ടോപ്പുമാണ് അന്ന് കവര്‍ന്നത്. ഓഫീസിന്റെ പൂട്ടുതുറക്കാന്‍ ശ്രമിച്ച കള്ളന് പക്ഷെ അതിന് സാധിച്ചിരുന്നില്ല.

Join WhatsApp News
കയ്യാഫസ് 2019-11-19 23:07:02
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരിൽ ആരെങ്കിലും ആയിരിക്കും 
കുഞ്ഞാട് 2019-11-21 13:47:30
ഒരു രോമം കൊഴിയുന്നത് പോലും അറിയുന്ന സർവ ശക്തനായ ദൈവത്തിനും ഇപ്പോൾ സി സി ക്യാമറയെ ആണ് വിശ്വാസ്സം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക