Image

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കിയേക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്രം

Published on 19 November, 2019
സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കിയേക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സവര്‍ക്കര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കിയേക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ഔദ്യോഗിക ശിപാര്‍ശ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. മുംബൈ നോര്‍ത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ഗോപാല്‍ ഷെട്ടിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും അതിനായി ഏതെങ്കിലും പാര്‍ലമെന്റ് ഔദ്യോഗിക ശിപാര്‍ശ നല്‍കിയിട്ടുണ്ടോ എന്നുമായിരുന്നു ഗോപാല്‍ ഷെട്ടിയുടെ ചോദ്യം. ഭാരത രത്‌ന നല്‍കുന്നതിനായി ശിപാര്‍ശകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാന്‍ ശിപാര്‍ശയുടെ ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ പ്രചരായുധമായിരുന്നു സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കുമെന്നത്. ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ തന്നെ  ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക